ഹോളിഗ്രേസിൽ "ദീക്ഷാന്ത് 2 കെ26'ൽ മന്ത്രി ഒ.ജെ. ജനീഷ് ബിരുദദാനം നിർവഹിക്കുന്നു.
മാള: ഹോളിഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഈ വർഷത്തെ ബിരുദദാന ചടങ്ങ് "ദീക്ഷാന്ത് 2കെ26' നടന്നു. വിവിധ പ്രൊഫഷണൽ, ജനറൽ കോഴ്സുകളിൽ നിന്നായി പഠനം പൂർത്തിയാക്കിയ 475 വിദ്യാർഥികളാണ് ചടങ്ങിൽ ബിരുദം ഏറ്റുവാങ്ങിയത്. സി.ഡിറ്റ് ഡയറക്ടർ അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
കായിക- യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് , കെഎംഎ പ്രസിഡന്റ്് അൽജിയേഴ്സ് ഖാലിദ് എന്നിവർ മുഖ്യ അഥിഥികളായിരുന്നു. ഹോളിഗ്രേസ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ സാനി എടാട്ടുകാരൻ അധ്യക്ഷത വഹിച്ചു. വിവിധ കോഴ്സുകളിലെ അക്കാദമിക് ടോപ്പർമാർ, മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾ എന്നിവർക്കുള്ള പുരസ്കാരങ്ങളും പ്രത്യേക അപ്രീസിയേഷൻ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
പിഎച്ച്ഡി കരസ്ഥമാക്കിയ ജേതാക്കളെ ചടങ്ങിൽ ആദരിച്ചു. മാനേജ്മെന്റ് സ്റ്റഡീസ് അക്കാഡമിക് ഡയറക്ടർ ഡോ. ജിയോ ബേബി, എഞ്ചിനിയറിംഗ് കോളജ് അക്കാഡമിക്ക് ഡയറക്ടർ പ്രഫ. എ.എസ്. ചന്ദ്രകാന്ത, ഡോ. സുരേഷ് ബാബു, ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ, ഫിനാൻസ് ഡയറക്ടർ സി. വി. ജോസ്, ഫാർമസി കോളേജ് ചെയർമാൻ ജോസ് കണ്ണമ്പിള്ളി എന്നിവർ സംസാരിച്ചു.
Tags : Nattuvishesham District News