കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക് നിർവഹിക്കും
കണ്ണൂർ: രാജ്യത്തെ ഏറ്റവും വലിയ ചിത്രരചനാ മത്സരങ്ങളിലൊന്നായ "ദീപിക -ഡിസിഎൽ കളർ ഇന്ത്യ സീസൺ-5' ഇന്ന് നടക്കും. മലയാളത്തിന്റെ പ്രഥമ ദിനപത്രമായ ദീപികയുടെ 140-ാം വാർഷികം, ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം, ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികം എന്നിവയുടെ ഭാഗമായാണ് പെയിന്റിംഗ് മഹോത്സവം സംഘടിപ്പിക്കുന്നത്. "ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത' എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് മത്സരം സംഘടിപ്പിക്കുന്നത്.
കളർ ഇന്ത്യ പെയിന്റിംഗ് മത്സരത്തിന്റെ കണ്ണൂർ യൂണിറ്റ്തല ഉദ്ഘാടനം കണ്ണൂർ ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഇന്ന് രാവിലെ 11.30ന് കണ്ണൂർ റേഞ്ച് ഡിഐജി കെ.കാർത്തിക് ഉദ്ഘാടനം നിർവഹിക്കും.
കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത് അധ്യക്ഷത വഹിക്കും. ഉർസുലൈൻ അമല പ്രോവിൻസ് സൂപ്പീരിയർ സിസ്റ്റർ വിനയ പുരയിടത്തിൽ, വിസ്മയ അമ്യൂസ്മെന്റ് പാർക്ക് മാർക്കറ്റിംഗ് മാനേജർ വി.വി. നിധിൻ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അർച്ചന പോൾ എന്നിവർ പങ്കെടുക്കും. "ദീപിക കിക്ക് ഔട്ട്- ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്' ലഹരിമുക്ത കാന്പയിനും ഇതോടൊപ്പം നടക്കും.
ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട്ടും പൂപ്പറന്പിലും
കാഞ്ഞങ്ങാട്: ദീപിക കളർ ഇന്ത്യ മത്സരത്തിന്റെ കാസര്‍ഗോഡ് ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11നു കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി.രമേശന് ഉദ്ഘാടനം ചെയ്യും. ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിത അധ്യക്ഷത വഹിക്കും. ആര്‍ട്ടിസ്റ്റ് ശ്യാമ ശശി മുഖ്യാതിഥിയായിരിക്കും.
പൂപ്പറമ്പ്: കണ്ണൂർ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് പൂപ്പറമ്പ് ഫുസ്കോ സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലാ പഞ്ചായത്തംഗം ജോജി വർഗീസ് വട്ടോളി ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സലോമി ജോർജ് അധ്യക്ഷത വഹിക്കും.
Tags : Nattuvishesham DistrictNews DeepikaNews Color India