മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിലെ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം മുത്തോലപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി അരീക്കട്ടേൽ വിദ്യാർഥി പ്രതി
മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിൽ
മുത്തോലപുരം: മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിലെ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം മുത്തോലപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി അരീക്കട്ടേൽ വിദ്യാർഥി പ്രതിനിധികൾക്ക് പത്രത്തിന്റെ കോപ്പി നൽകി നിർവഹിച്ചു.
സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ സിസിമരിയ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ എ.ജെ. ജോസഫ്, എം.പി. ജോസഫ്, ബിജുമോൻ ജോസഫ്, പി.എം. ചാക്കപ്പൻ, കെ.ജെ. മാത്യു, സെക്രട്ടറി ഇൻ ചാർജ് ജിത്തു പോൾ തുടങ്ങിയവർ പങ്കെടുത്തു. മുത്തോലപുരം സർവീസ് സഹകരണ ബാങ്കാണ് സ്കൂളിലേക്ക് പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്.
വെള്ളാരംകല്ല് പിയുപി സ്കൂളിൽ
കല്ലൂർക്കാട്: വെള്ളാരംകല്ല് പിയുപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് സിനി മനോജ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജെറീഷ് ജെ. ഏഴാനിക്കാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ പ്രഫ. ജോസ് അഗസ്റ്റിൻ, ബാബു മനയ്ക്കപ്പറമ്പിൽ, വി.ടി. സനിമോൻ, സൂസമ്മ പോൾ, റാണി ബേബി, റെജീന ജോബി, നീതു അനിൽ, സെക്രട്ടറി കെ.ടി. മാത്യു, മരുതൂർ പിയുപി സ്കൂൾ പ്രധാനാധ്യാപിക ജിഷ മെറിൻ ജോസ്, വെള്ളാരം കല്ല് പിയുപി സ്കൂൾ പ്രധാനാധ്യാപിക ലിൻസി ജോൺ, മണിയന്ത്രം ഗവ. എൽപി സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ.എച്ച്. സഹ്ല തുടങ്ങിയവർ പങ്കെടുത്തു.
കല്ലൂർക്കാട് പഞ്ചായത്തിലെ മൂന്നു സ്കൂളുകളിലേക്കായി പ്രഫ. ജോസ് അഗസ്റ്റിനും കല്ലൂർക്കാട് ഫാർമേഴ്സ് സഹകരണ ബാങ്കും കല്ലൂർക്കാട് മർച്ചന്റ്സ് അസോസിയേഷനുമാണ് പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്.
മുടക്കുഴ അകനാട് ഗവ. എല്‍പി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷ പദ്ധതി
പെരുമ്പാവൂര്‍: മുടക്കുഴ അകനാട് ഗവ. എല്‍പി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം മുടക്കുഴ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്, വിദ്യാര്‍ഥികളായ ആന്വിന് ജിജോ ജോസഫ്, ദിയ ദിനേശ് എന്നിവര്‍ക്ക് ദീപിക പത്രം നല്കി നിര്‍വഹിച്ചു.
മുടക്കുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന്, ബാങ്ക് മാനേജര്‍ ഇന്‍ചാര്‍ജ് നീമ മത്തായി, പ്രധാന അധ്യാപിക ഇന്‍ചാര്‍ജ് സി.എസ്. ഷിജി, സ്റ്റാഫ് സെക്രട്ടറി ഷിനി കുര്യാക്കോസ്, അധ്യാപകരായ രജനി, ബിന്ദു, ഹേമ, വത്സല, പിടിഎ പ്രസിഡന്റ് മജീഷ് കുമാര്‍, ഷിജു തോപ്പിലാന്‍, ഏരിയ മാനേജര്‍ നിബിന് അലോഷ്യസ് എന്നിവര്‍ സംസാരിച്ചു. ഈ സ്കൂളില്‍ പത്രം സ്പോണ്സര് ചെയ്തിരിക്കുന്നത് മുടക്കുഴ സര്‍വീസ് സഹകരണ ബാങ്കാണ്.
Tags : Local News Nattuvishesham Ernakulam