ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ കോതമംഗലം രൂപതതല ഉദ്ഘാടനം മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ റവ. ഡോ. തോമസ്
മൂവാറ്റുപുഴ: ദീപിക നമ്മുടെ ഭാഷ പദ്ധതി കോതമംഗലം രൂപതതല ഉദ്ഘാടനം മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നടന്നു. രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ ഫാ. ഡോ. തോമസ് പോത്തനാമുഴി ഉദ്ഘാടനം നിര്‍വഹിച്ചു.
ഡിഎഫ്സി രൂപത ഡയറക്ടര്‍ ഫാ. ഡോ. ആന്റണി പുത്തന്‍കുളം അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ എടത്തൊട്ടി, പത്രം സ്പോണ്സര് ചെയ്ത ജേക്കബ് മിറ്റത്താനി, മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി വികാരി ഫാ. ഡോ. മാനുവല്‍ പിച്ചളക്കാട്ട്, ഫാ. ജോര്‍ജ് മാറാപ്പിള്ളില്‍, ഡിഎഫ്സി സംസ്ഥാന ഉപദേശക സമിതി ചെയര്മാന് ജോയി നടുക്കുടി,
ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ലോറന്‍സ് എബ്രഹാം ഏനാനിക്കല്‍, രൂപത പ്രസിഡന്റ് ഡിഗോള്‍ കെ. ജോര്‍ജ്, ജനറല്‍ സെക്രട്ടറി ജോര്‍ജ് മങ്ങാട്ട്, വൈസ് പ്രസിഡന്റ് സിബി പൊതൂര്‍, മൂവാറ്റുപുഴ ഫൊറോന പ്രസിഡന്റ് ജേക്കബ് തോമസ് (കുട്ടപ്പായി), ആരക്കുഴ ഫൊറോന പ്രസിഡന്റ് പോള്‍ ലൂയീസ്, കാളിയാര്‍ ഫൊറോന പ്രസിഡന്റ് ചാക്കോച്ചന് പുന്നോലില്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam