എറണാകുളം മാതാനഗർ പബ്ലിക് സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി സ്കൂൾ ലീഡർ ടാനിയ മേരി ടോമിനു പത്രം നൽകി സ്കൂൾ മാനേജറും ദീപിക കൊച്ചി റസിഡന്റ് മാനേജരുമായ ഫാ. ജോ
മാതാനഗർ പബ്ലിക് സ്കൂളിൽ
കൊച്ചി : എറണാകുളം മാതാനഗർ പബ്ലിക് സ്കൂളിൽ വായനദിനാചരണവും ദീപിക നമ്മുടെ ഭാഷ പദ്ധതി ഉദ്ഘാടനവും നടന്നു. സ്കൂൾ മാനേജറും ദീപിക കൊച്ചി റസിഡന്റ് മാനേജരുമായ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ഹോർമീസ് മരോട്ടിക്കുടി അധ്യക്ഷത വഹിച്ചു.
ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് ക്ലാസ് നയിച്ചു. ടോം പി. ജേക്കബ്, റെനി തരിയൻ, സിസ്റ്റർ സെലിൻ, സ്കൂൾ ലീഡർ ടാനിയ മേരി ടോം എന്നിവർ പ്രസംഗിച്ചു.
പറവൂർ സെന്റ് അലോഷ്യസ് സ്കൂളിൽ
പറവൂർ: പറവൂർ സെന്റ് അലോഷ്യസ് സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനവും വായനാദിനവും സംഘടിപ്പിച്ചു. കവിത ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ഒ. വർഗീസ് ഉദ്ഘാടനം നിർവഹിച്ചു.
പ്രധാന അധ്യാപിക ജിൽ പോൾ അധ്യക്ഷയായി. കോട്ടയ്ക്കാവ് സെന്റ് തോമസ് ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ മുഖ്യപ്രഭാഷണം നടത്തി.
കവിത ഗ്രൂപ്പ് മാനേജിംഗ് പാർട്ടണർ കെവിൻ വർഗീസ്, അധ്യാപകരായ ദീപു ജേക്കബ്, സുമ റാഫേൽ, ഏരിയ മാനേജർ പി.എൽ. ജിജോ, വർഗീസ് മാണിയാറ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam