തിരുവനന്തപുരം : സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് ഇ, ഐഎസ്ഇ സിലബസില്‍ 10, 12 ക്ലാസ് പരീക്ഷകളില്‍ ഈ വര്‍ഷം ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് അംഗീകാരത്തിന്റെ തിളക്കം സമ്മാനിക്കാന്‍ ദീപിക സംഘടിപ്പിക്കുന്ന വിജയോത്സവം 13ന് പട്ടം സെന്റ് മേരീസ് എച്ച് എച്ച്എസില്‍ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി സി. പി. ജോൺ വിജയോത്സവം ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ് മുഖ്യാതിഥിയായിരിക്കും. ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും ലൂർദ് ഫൊറോന വികാരിയുമായ ഡോ. ജോൺ തെക്കേക്കര, പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് പ്രിൻസിപ്പൽ ഫാ. നെൽസൺ വലിയവീട്ടിൽ എന്നിവർ ആശംസയര്‍പ്പിക്കും. ദീപിക തിരുവനന്തപുരം റസിഡന്റ് മാനേജർ മോൺ. ഡോ. വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്കോപ്പ സ്വാഗതവും ബ്യൂറോ ചീഫ് സാബു ജോൺ നന്ദിയും പറയും.
നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസിൽ
നെയ്യാറ്റിന്‍കര : സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സിലബസില്‍ 10, 12 ക്ലാസ് പരീക്ഷകളില്‍ ഈ വര്‍ഷം ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് അംഗീകാരത്തിന്റെ തിളക്കം സമ്മാനിക്കാന്‍ 13ന് നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ജിഎച്ച്എസിലും ദീപിക വിജയോത്സവം നടക്കും. രാവിലെ 9.30ന് തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറാളും ദീപിക തിരുവനന്തപുരം റസിഡന്റ് മാനേജരുമായ മോണ്‍. ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍എപ്പിസ്കോപ്പയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ വിജയോത്സവം ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ഫ്രീഡാ സൈമണ്‍ മുഖ്യാതിഥിയായിരിക്കും.
സെന്റ് ക്രിസോസ്റ്റംസ് ജിഎച്ച്എസ് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ശോഭിതാ ദാസ് ആശംസയര്‍പ്പിക്കും. ദീപിക തിരുവനന്തപുരം സര്‍ക്കുലേഷന്‍ മാനേജര്‍ ഇ.വി. വര്‍ക്കി സ്വാഗതവും നെയ്യാറ്റിന്‍കര ഏരിയ മാനേജര്‍ ആര്. രാജീവ് നന്ദിയും പറയും.