കൊല്ലം: സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സിലബസില്‍ 10,പ്ലസ് ടു പരീക്ഷകളില്‍ ഈ വര്‍ഷം ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് അംഗീകാരത്തിന്റെ തിളക്കം സമര്‍പ്പിക്കാന്‍ ദീപിക സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് കൊല്ലം സെന്റ് ജോസഫ് കോണ്‍വന്റ് ജിഎച്ച്എസ്എസില്‍ നടക്കും.
ഉച്ചയ്ക്ക് 2.30ന് ദീപിക തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് മാനേജര്‍ ഫാ.ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് അഡ്വ.വിഷ്ണുമോഹന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കൊല്ലം മേയര്‍ അഡ്വ. എ.കെ. ഹഫീസ് മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ ദീപിക നമ്മുടെ ഭാഷ പദ്ധതി ജില്ലാതല ഉദ്ഘാടനവും നടക്കും.
ദീപിക കൊല്ലം രൂപത കോ-ഓര്‍ഡിനേറ്റര്‍ ഫാ. ലാസര്‍ എസ്.പട്ടകടവ് , കൊല്ലം രൂപത സീനിയര്‍ വൈദികന് ഫാ. റോമാന്‍സ് ആന്റണി, സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അഞ്ചലീന തുടങ്ങിയവര്‍ പ്രസംഗിക്കും. ദീപിക സര്‍ക്കുലേഷന്‍ ഏരിയ മാനേജര്‍ സുധീര്‍ തോട്ടുവാല്‍ സ്വാഗതവും ബ്യൂറോ ചീഫ് ജോണ്സണ് വേങ്ങത്തടം നന്ദിയും പറയും.
കിഴക്കേക്കര സെന്റ് മേരീസ് സ്കൂളില്‍
കൊട്ടാരക്കര: സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സിലബസില്‍ 10,12 ക്ലാസ് പരീക്ഷകളില്‍ ഈ വര്‍ഷം ഉന്നത വിജയം കരസ്ഥമാക്കിയവിദ്യാര്ഥികള്ക്ക് അംഗീകാരത്തിന്റെ തിളക്കം സമര്‍പ്പിക്കാന്‍ ദീപിക സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് നടക്കും. രാവിലെ 9.30ന് കിഴക്കേക്കര സെന്റ് മേരീസ് എച്ച്എസ്എസ് സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ദീപിക തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് മാനേജര്‍ ഫാ.ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും.മുന്‍ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
വാര്‍ഡ് കൗണ്‍സിലര്‍ കെ.ജി. അലക്സ് മുഖ്യാതിഥിയായിരിക്കും. പ്രിന്‍സിപ്പല്‍ ജോമി തോമസ്, ഹാര്‍വെസ്റ്റ് ഗ്രൂപ്പ് ബ്രാന്‍ഡ് അംബാസഡറും മെന്ററുമായ ഡോ. റോബിന് രാധാകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിക്കും. ദീപിക സര്‍ക്കുലേഷന്‍ പുനലൂര്‍ ഏരിയ മാനേജര്‍ വര്‍ഗീസ് ജോസഫ് സ്വാഗതവും ദീപിക സര്‍ക്കുലേഷന്‍ കൊട്ടാരക്കര ഏരിയ മാനേജര്‍ അരുണ്‍ ശശി നന്ദിയും പറയും.
Tags : Local News Nattuvishesham Kollam