ഓള് കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്‍ഡ് സ്ക്രൈബ്സ് അസോസിയേഷന് നിലമ്പൂര്‍ യൂണിറ്റ് സമ്മേളനം മുസ്തഫ കളത്തുംപടിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
നിലമ്പൂര്‍: രജിസ്ട്രേഷന് നടപടികളുടെ ആധുനികവല്‍ക്കരണത്തിനൊപ്പം ആധാരമെഴുത്തുകാരുടെ തൊഴില്‍ സുരക്ഷയും ഉറപ്പാക്കണമെന്ന് ഓള് കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്‍ഡ് സ്ക്രൈബ്സ് അസോസിയേഷന് നിലമ്പൂര്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭാ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ മുസ്തഫ കളത്തുംപടിക്കല്‍ ഉദ്ഘാടനം ചെയ്തു. നിലവില്‍ ആധാരമെഴുത്ത് മേഖലയില്‍ ആധാരം തയാറാക്കല്‍ ലൈസന്‍സ്, കൈപ്പട ലൈസന്‍സ് എന്നിങ്ങനെ രണ്ട് ലൈസന്‍സുകളാണുള്ളത്.
ആധുനികവല്‍ക്കരണം പൂര്‍ണമാകുന്നതോടെ ഷീറ്റില്‍ എഴുതുന്നത് നിര്‍ത്തി സ്കാന്‍ ചെയ്ത് വയ്ക്കുന്ന സ്ഥിതിയുണ്ടാകുകയും സ്ക്രൈബ് ലൈസന്‍സ് ഉള്ളവരുടെ ജോലി ഇല്ലാതാകുകയും ചെയ്യും. അതിനാല്‍ സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ തൊഴില്‍ നഷ്ടത്തിന് കാരണമാകാതെ തൊഴില്‍ പരിചയമുള്ളവരെക്കൂടി ഉള്‍ക്കൊള്ളുന്ന സംവിധാനങ്ങള്‍ ഒരുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
അസോസിയേഷന് നിലമ്പൂര്‍ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഇക്ബാല്‍ കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് തെന്നാടന്‍ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മുഹമ്മദാലി, ഉമ്മര്‍ ഖാന്, ജില്ലാ വനിതാ കണ്‍വീനര്‍ ലിഷ താനൂര്‍, പുന്നക്കാടന് ഖദീജ, അസൈനാര്‍, ഫിര്‍ഷാദ്, ചേക്കുണ്ണി എന്നിവര്‍ പ്രസംഗിച്ചു.
Tags :