കെഎസ്കെടിയു കൊട്ടാരക്കര ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ്.ഷാജഹാന് ഉദ്ഘാടനംചെയ്യുന്നു.
കൊട്ടാരക്കര : സ്ത്രീ സുരക്ഷാ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് കര്ഷകത്തൊഴിലാളി യൂണിയന് കൊട്ടാരക്കര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷേമ പെന്ഷനുകളില് വീടുകളില് എത്തിക്കുന്ന രീതി തുടരണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടു. തൃക്കണ്ണമംഗല് സെന്റ് ജോര്ജ് ഓര്ത്തഡോക്സ് ചര്ച്ച് കണ്വന്ഷന് ഹാളില് (എന് ബാലചന്ദ്രന് നഗര്) നടന്ന സമ്മേളനം കെഎസ്കെടിയു സംസ്ഥാന കമ്മിറ്റി അംഗം എസ്. ഷാജഹാന് ഉദ്ഘാടനംചെയ്തു.
ഏരിയ പ്രസിഡന്റ് എന്. ബേബി അധ്യക്ഷനായി. എന്. സുരാജ് രക്തസാക്ഷി പ്രമേയവും സുശീലാമ്മാള് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി.എ. ഏബ്രഹാം സംഘടന റിപ്പോര്ട്ടും ഏരിയ സെക്രട്ടറി വി. കമലഹാസന് പ്രവര്ത്തന റിപ്പോര്ട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി.വി. സത്യന് ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ്. രഘുനാഥ്, സിപിഐ എം ഏരിയ സെക്രട്ടറി പി.കെ. ജോണ്സണ്, ജില്ലാ കമ്മിറ്റി അംഗം ജി. സുന്ദരേശന്, ഏരിയ കമ്മിറ്റി അംഗങ്ങളായ സി. മുകേഷ്, എസ്.ആര്. രമേശ്, കെ. വിജയകുമാര്, എം. ബാബു, ജി. മുകേഷ്, ലോക്കല് സെക്രട്ടറി എസ്. ഗോപകുമാര്, സംഘാടകസമിതി കണ്വീനര് പ്രതീക്ഷ ചന്ദ്രന് എന്നിവര് പ്രസംഗിച്ചു.
പുതിയ ഭാരവാഹികള്: വി. കമലഹാസന് - പ്രസിഡന്റ്, കലയപുരം സന്തോഷ്, സുശീലാമ്മാള് - വൈസ് പ്രസിഡന്റുമാര്, എന്.ബേബി - സെക്രട്ടറി, കെ.വിജയകുമാര്, ജി.മുകേഷ് -ജോയിന്റ് സെക്രട്ടറിമാര്, എന്.സുരാജ് - ട്രഷറര്.