x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​ഗ​ണ​ന​യി​ൽ ക്ഷ​യി​ച്ച് അ​തി​ര​മ്പു​ഴ ഗ​വ.​ആ​ശു​പ​ത്രി

വെബ് ഡെസ്ക്
Published: October 26, 2026 02:08 AM IST | Updated: October 26, 2026 02:08 AM IST

അ​തി​ര​ന്പു​ഴ ഗ​വ.​ആ​ശു​പ​ത്രി.

അ​തി​​ര​​മ്പു​​ഴ: കോ​​ട്ട​​യ​​ത്ത് ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജും വ​​രു​​ന്ന​​തി​​നും മു​​മ്പ് പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ച അ​​തി​​ര​​മ്പു​​ഴ ഗ​​വ​​ൺ​​മെ​​ന്‍റ് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​രു​​ടെ അ​​വ​​ഗ​​ണ​​ന​​യി​​ൽ ക്ഷ​​യി​​ച്ച നി​​ല​​യി​​ൽ.

ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന് കീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ൽ ദി​​വ​​സേ​​ന മു​​ന്നൂ​​റോ​​ളം രോ​​ഗി​​ക​​ൾ ചി​​കി​​ത്സ തേ​​ടി എ​​ത്തു​​ന്നു​​ണ്ട്. ര​​ണ്ടു വാ​​ർ​​ഡു​​ക​​ളി​​ലാ​​യി മു​​പ്പ​​തോ​​ളം ബെ​​ഡ്ഡുക​​ളു​​ള്ള ഇ​​വി​​ടെ ഏ​​താ​​നും വ​​ർ​​ഷം മു​​മ്പു​​വ​​രെ കി​​ട​​ത്തി ചി​​കി​​ത്സ ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​ന്ന് 24 മ​​ണി​​ക്കൂ​​റും ഡോ​​ക്‌​ട​ർ​​മാ​​രു​​ടെ സേ​​വ​​നം ല​​ഭ്യ​​മാ​​യി​​രു​​ന്നു.

ഇ​​പ്പോ​​ൾ വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ മാ​​ത്ര​​മാ​​ണ് ഡോ​​ക്‌​ട​​ർ​​മാ​​രു​​ള്ള​​ത്. രാ​​ത്രി​​യി​​ൽ എ​​ത്തു​​ന്ന നി​​ര​​വ​​ധി രോ​​ഗി​​ക​​ളെ മ​​ട​​ക്കി അ​​യ​​യ്ക്കു​​ക​​യാ​​ണ്. ഇ​​വ​​ർ ഏ​​ഴു കി​​ലോ​​മീ​​റ്റ​​റോ​​ളം അ​​ക​​ലെ​​യു​​ള്ള മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യെ​​യോ മൂ​​ന്നു കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളെ​​യോ ആ​​ശ്ര​​യി​​ക്കേ​​ണ്ടി വ​​രു​​ന്നു. ഇ​​ത് പാ​​വ​​പ്പെ​​ട്ട രോ​​ഗി​​ക​​ൾ​​ക്ക് വ​​ലി​​യ ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കു​​ന്നു.ആ​​ശു​​പ​​ത്രി​​യി​​ലെ എ​​ക്സ് റേ ​​യൂ​​ണി​​റ്റി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം നി​​ല​​ച്ചി​​ട്ട് വ​​ർ​​ഷ​​ങ്ങ​​ളാ​​യി. ഇ​​പ്പോ​​ൾ ഇ​​സി​​ജി പ​​രി​​ശോ​​ധ​​ന​​യും ല​​ഭ്യ​​മ​​ല്ല. താ​​ത്കാ​​ലി​​ക ജീ​​വ​​ന​​ക്കാ​​ർ എ​​ല്ലാ ദി​​വ​​സ​​വും ഇ​​സി​​ജി യൂ​​ണി​​റ്റി​​ൽ എ​​ത്താ​​ത്ത​​തി​​നാ​​ൽ പ്ര​​വ​​ർ​​ത്ത​​നം ഇ​​ല്ലാ​​താ​​കു​​ന്നു.

പ​​തി​​റ്റാ​​ണ്ടു​​ക​​ളോ​​ളം ഏ​​റ്റു​​മാ​​നൂ​​ർ, അ​​തി​​ര​​മ്പു​​ഴ, കാ​​ണ​​ക്കാ​​രി, നീ​​ണ്ടൂ​​ർ, ആ​​ർ​​പ്പൂ​​ക്ക​​ര തു​​ട​​ങ്ങി​​യടങ്ങ​​ളി​​ലെ ജ​​ന​​ങ്ങ​​ളു​​ടെ ഏ​​ക ആ​​ശ്ര​​യ​​മാ​​യി​​രു​​ന്ന ആ​​ശു​​പ​​ത്രി​​ക്കാ​​ണ് ഈ ​​ദു​​ർ​​ഗ​​തി.

Tags :

Recent News

Corehub Up