x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മൂ​ഹ്യ പ്ര​ശ്ന​ങ്ങ​ളി​ൽ വി​ക​സ​ന​സം​ഘം മാ​തൃ​കയാക​ണം: സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത

വെബ് ഡെസ്ക്
Published: September 16, 2026 11:54 PM IST | Updated: September 16, 2026 11:54 PM IST

മാ​ർ​ത്തോ​മ്മാ സ​ഭ ഡ​വ​ല​പ്മെ​ന്‍റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​ല്ല: സ​മൂ​ഹ​ത്തി​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രെ ചേ​ർ​ത്തു പി​ടി​ക്കു​വാ​ൻ വി​ക​സ​ന സം​ഘം ത​യാ​റാ​ക​ണ​മെ​ന്ന് ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത. മാ​ർ​ത്തോ​മ്മാ സ​ഭ ഡ​വ​ല​പ്മെ​ന്‍റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റ​വ. ഷി​ബു സാ​മു​വേ​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.
ബി​നു വി. ​പ്പ​ൻ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.

റ​വ. ജോ​സ​ഫ് ജോ​ണി, മോ​ഡി പി. ​ജോ​ർ​ജ്, ജോ​സി കു​ര്യ​ൻ, ബി​ജോ വ​ർ​ഗീ​സ്, കു​രു​വി​ള മാ​ത്യൂ​സ്, സാ​മൂ​വേ​ൽ ജോ​ർ​ജ്, ഡോ. ​കോ​ശി മ​ത്താ​യി ഫി​ലി​പ്പ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് വി​കാ​രി ജ​ന​റാ​ൾ റ​വ. തോ​മ​സ് കെ. ​ജേ​ക്ക​ബ് നേ​തൃ​ത്വം ന​ൽ​കി. 2026-29 ലെ ​ഭാ​ര​വാ​ഹി​ക​ളാ​യി ജോ​സി കു​ര്യ​ൻ - വൈ​സ് പ്ര​സി​ഡ​ന്‍റ്, റ​വ. ഷി​ബു സാ​മു​വേ​ൽ - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ബി​ജോ വ​ർ​ഗീ​സ് - ട്ര​ഷ​റാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 24 അം​ഗ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : District News Nattuvishesham Development Group Suffragan Metropolitan

Recent News

Corehub Up