x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര​മേ​ഖ​ല​ക​ളു​ടെ വി​ക​സ​നം ഉ​റ​പ്പാ​ക്കും: മാ​ണി സി. ​കാ​പ്പ​ന്‍


Published: April 1, 2026 01:30 AM IST | Updated: April 1, 2026 01:30 AM IST

പാ​ലാ: മ​ല​യോ​ര മേ​ഖ​ല​ക​ളു​ടെ വി​ക​സ​ന​ക്കു​തി​പ്പ് ഉ​റ​പ്പാ​ക്കാ​ന്‍ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ എ​ത്ത​ണ​മെ​ന്ന് പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​ന്‍. മേ​ലു​കാ​വി​ൽ മ​ണ്ഡ​ല​പ​ര്യ​ട​ന​ത്തി​നി​ടെ വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം​എ​ല്‍​എ​യാ​യ​തു മു​ത​ല്‍ ഗ്രാ​മ​ങ്ങ​ളു​ടെ വി​ക​സ​ന​മാ​ണ് താ​ന്‍ പ്ര​ഥ​മ അ​ജ​ൻ​ഡ​യാ​യി നി​ശ്ച​യി​ച്ച് ന​ട​പ്പാ​ക്കി​യ​ത്. പ​ര​മ്പ​രാ​ഗ​ത കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളെ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കാ​നു​ള്ള സ​മ​ഗ്ര പ​ദ്ധ​തി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വി​ഷ്‌​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മേ​ലു​കാ​വ്, ക​ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 28 കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​ണി സി. ​കാ​പ്പ​ന് പ്ര​വ​ര്‍​ത്ത​ക​ര്‍ സ്വീ​ക​ര​ണം ന​ൽ​കി. പ​ര്യ​ട​ന പ​രി​പാ​ടി​ക​ള്‍​ക്ക് യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ബി​ജു പു​ന്ന​ന്താ​നം, പ്ര​ഫ. സ​തീ​ശ് ചൊ​ള്ളാ​നി, ജോ​യി സ്‌​ക​റി​യ, സി.​ടി. രാ​ജ​ന്‍, സ​ന്തോ​ഷ് കാ​വു​കാ​ട്ട്, കു​ര്യാ​ക്കോ​സ് പ​ട​വ​ന്‍, ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, ആ​ര്‍. സ​ജീ​വ്, ബി​ന്‍​സി ടോ​മി, ബി​ന്നി ചോ​ക്കാ​ട്ട്, ലാ​ലി സ​ണ്ണി, ജോ​സ് പ്ലാ​ക്കൂ​ട്ടം, സു​നി​ല്‍ ഐ​സ​ക്, ബി​ന്ദു സെ​ബാ​സ്റ്റ്യ​ന്‍, ജോ​സ് വ​ട​ക്കേ​ക്ക​ര, ജോ​സ് പ്ലാ​ശ​നാ​ല്‍, മേ​ഴ്‌​സി സെ​ബാ​സ്റ്റ്യ​ന്‍, ഷൈ​ന​മ്മ മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ഇ​ന്ന് ഭ​ര​ണ​ങ്ങാ​നം, ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​ര്യ​ട​നം. രാ​വി​ലെ എ​ട്ടി​ന് ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്തി​ലെ ക​യ്യൂ​രി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം വൈ​കു​ന്നേ​രം ആ​റി​ന് ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ ക​ള​ത്തൂ​ക്ക​ട​വി​ല്‍ സ​മാ​പി​ക്കും. പെ​സ​ഹാ വ്യാ​ഴം, ദുഃ​ഖ​വെ​ള്ളി ദി​ന​ങ്ങ​ളി​ല്‍ യു​ഡി​എ​ഫ് പ​ര​സ്യ​പ്ര​ചാ​ര​ണം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. നാ​ലി​നാ​ണ് പാ​ലാ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പ​ര്യ​ട​നം.

യു​ഡി​എ​ഫ് മീ​ന​ച്ചി​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി ക​ൺ​വ​ൻ​ഷ​ൻ കി​ഴ​പ​റ​യാ​ര്‍ ഫി​ലി​പ്പ് ജോ​സ​ഫ് പു​ത്ത​ന്‍​പു​ര​യു​ടെ വ​സ​തി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജോ​സ്മോ​ൻ മു​ണ്ട​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ രാ​ജ​ന്‍ കൊ​ല്ലം​പ​റ​മ്പ​ി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ര്‍​ഥി മാ​ണി സി. ​കാ​പ്പ​ന്‍, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, ഷി​ബു പൂ​വേ​ലി​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ബി സു​രേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​രി, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ലാ​യെ എ ​ക്ലാ​സ് മ​ണ്ഡ​ല​മാ​ക്കും:ജോ​സ് കെ. ​മാ​ണി

കൊ​ഴു​വ​നാ​ല്‍: വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ല്‍ സം​സ്ഥാ​ന​ത്തെ എ ക്ലാ​സ് മ​ണ്ഡ​ല​മാ​ക്കി പാ​ലാ​യെ മാ​റ്റി​യെ​ടു​ക്കു​മെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​സ് കെ. ​മാ​ണി. കൊ​ഴു​വ​നാ​ല്‍, മു​ത്തോ​ലി, മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും പാ​ലാ മു​നി​സി​പ്പാ​ലി​റ്റി​യി​ലും ന​ട​ന്ന സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​ന​ങ്ങ​ളി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എം​എ​ല്‍​എ ഫ​ണ്ട് വി​നി​യോ​ഗം മാ​ത്ര​മ​ല്ല ഒ​രു ജ​ന​പ്ര​തി​നി​ധി​യു​ടെ ചു​മ​ത​ല​യെ​ന്ന ഉ​റ​ച്ച ബോ​ധ്യ​ത്തോ​ടെ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കും. വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ, ടൂ​റി​സം മേ​ഖ​ല​ക​ളി​ല്‍ പു​തി​യ കാ​ല​ഘ​ട്ടം തു​റ​ന്നി​ടു​ന്ന അ​ന​ന്ത സാ​ധ്യ​ത​ക​ള്‍ പാ​ലാ​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ല്‍ ക​ഠി​നാ​ധ്വാ​നം ചെ​യ്യും. റോ​ഡു​ക​ളും പു​തി​യ പാ​ല​ങ്ങ​ളും നി​ര്‍​മി​ക്കു​ന്ന​തി​ന് പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

ചേ​ര്‍​പ്പു​ങ്ക​ല്‍ പ​ള്ളി​പ്പ​ടി​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച കൊ​ഴു​വ​നാ​ല്‍ പ​ഞ്ചാ​യ​ത്ത് പ​ര്യ​ട​നം മേ​വ​ട​യി​ല്‍ സ​മാ​പി​ച്ചു. മു​ത്തോ​ലി പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​നം മു​ത്തോ​ലി​ക്ക​ട​വി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച് മു​ത്തോ​ലി​ക്ക​വ​ല​യി​ല്‍ സ​മാ​പി​ച്ചു. ഇ​ട​മ​റു​ക് പ​ള്ളി​പ്പ​ടി​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്ത് പ​ര്യ​ട​നം കു​രി​ശി​ങ്ക​ലി​ല്‍ സ​മാ​പിച്ചു.

എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ജോ​സ് ടോം, ​പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു, ലാ​ലി​ച്ച​ന്‍ ജോ​ര്‍​ജ്, സ​ജേ​ഷ് ശ​ശി, ബാ​ബു കെ. ​ജോ​ര്‍​ജ്, ഔ​സേ​പ്പ​ച്ച​ന്‍ ത​കി​ടി​യേ​ല്‍, വി.ടി. തോ​മ​സ്, ടോ​ബി​ന്‍ കെ. ​അ​ല​ക്‌​സ്, ഷാ​ജി ക​ട​മ​ല, കെ. ​ഷാ​ജ​കു​മാ​ര്‍, ബെ​ന്നി മൈ​ലാ​ടൂ​ർ, ഔ​സേ​പ്പ​ച്ച​ന്‍ വാ​ളി​പ്ലാ​ക്ക​ല്‍, ബേ​ബി ഉ​ഴു​ത്തു​വാ​ൽ, പ്ര​ശാ​ന്ത് ന​ന്ദ​കു​മാ​ര്‍, പി.​കെ. ആ​ന​ന്ദ​ക്കു​ട്ട​ന്‍, ജോ​സ് പാ​റേ​ക്കാ​ട്ട്, ഏബ്രഹാം പി. ​മാ​ത്യു എ​ന്നി​വ​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​സം​ഗി​ച്ചു.

യൂ​ത്ത് വി​ത്ത് ജോ​സ് കെ. ​മാ​ണി

ജോ​സ് കെ. ​മാ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണാ​ര്‍​ഥം ഇ​ട​തു​പ​ക്ഷ യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് പാ​ല​ായി​ല്‍ ഡി​ജെ റാ​ലി ന​ട​ക്കും. യൂ​ത്ത് വി​ത്ത് ജോ​സ് കെ. ​മാ​ണി എ​ന്ന പേ​രി​ല്‍ യു​വാ​ക്ക​ള്‍​ക്കൊ​പ്പം സ്ഥാ​നാ​ര്‍​ഥി​യും പ​ങ്കെ​ടു​ക്കു​ന്ന റാ​ലി വൈ​കു​ന്നേ​രം 5.30ന് ​കൊ​ട്ടാ​ര​മ​റ്റം ജം​ഗ്ഷ​നി​ല്‍​നി​ന്ന് ആ​രം​ഭി​ക്കും. താ​ള​മേ​ള​ങ്ങ​ളു​ടെ​യും ലേ​സ​ര്‍​ലൈ​റ്റ് ഷോ​യു​ടെ​യും അ​ക​മ്പ​ടി​യി​ല്‍ ന​ട​ക്കു​ന്ന റാ​ലി ളാ​ലം പാ​ലം ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ക്കും.

ഷോ​ൺ ജോ​ർ​ജി​നാ​യി മു​ന​മ്പം സ​മ​ര​സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍

പാ​ലാ: മു​ന​മ്പം സ​മ​ര​സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​മ​പു​ര​ത്ത് പാ​ലാ​യി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ഷോ​ണ്‍ ജോ​ര്‍​ജി​നാ​യി വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു. സ​മ​ര​സ​മി​തി നേ​താ​വ് ഫി​ലി​പ്പ് ജോ​സ​ഫ്, മു​ന​മ്പം പ​ഞ്ചാ​യ​ത്ത് അം​ഗം കു​ഞ്ഞു​മോ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രാ​ണ് രാ​മ​പു​ര​ത്തെ​ത്തി​യ​ത്.

വ​ഖ​ഫ് വി​ഷ​യ​ത്തി​ല്‍ ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ള്‍ മു​ന​മ്പ​ത്ത് സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ള്‍ സ​മ​ര​സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ ജ​ന​ങ്ങ​ളോ​ട് വി​വ​രി​ച്ചു. ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ള്‍ മു​ന​മ്പ​ത്ത് നീ​തി​ര​ഹി​ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​പ്പോ​ള്‍ ബി​ജെ​പി​യും ഷോ​ണ്‍ ജോ​ര്‍​ജു​മാ​ണ് ത​ങ്ങ​ളെ സ​ഹാ​യി​ക്കാ​നെ​ത്തി​യ​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ബി​ജെ​പി രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​മ​പു​രം ടൗ​ണി​ല്‍ സ​മ​ര​സ​മി​തി പ്ര​വ​ര്‍​ത്ത​ക​രെ സ്വീ​ക​രി​ച്ചു.

പൂഞ്ഞാർ മണ്ഡലം

പൂ​ഞ്ഞാ​റി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ ഇ​ന്ന​ലെ പൂ​ഞ്ഞാ​ർ, തി​ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വാ​ഹ​ന​പ​ര്യ​ട​നം ന​ട​ത്തി. നെ​ല്ലി​ക്ക​ച്ചാ​ലി​ൽ​നി​ന്ന് രാ​വി​ലെ ആ​രം​ഭി​ച്ച പ​ര്യ​ട​നം യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ പ്ര​കാ​ശ് പു​ളി​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നെ​ല്ലി​ക്ക​ച്ചാ​ലി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം പൂ​ഞ്ഞാ​റി​ന്‍റെ​യും തി​ട​നാ​ടി​ന്‍റെ​യും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് രാ​ത്രി 7.30ന് ​പി​ണ്ണാ​ക്ക​നാ​ട് സ​മാ​പി​ച്ചു. ഇ​ന്ന് മു​ണ്ട​ക്ക​യം, കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ 8.30ന് ​മു​ണ്ട​ക്ക​യം വേ​ല​നി​ല​ത്ത് നി​ന്ന് തു​ട​ങ്ങു​ന്ന പ​ര്യ​ട​നം കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ സ​മാ​പിക്കും.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ ഇ​ന്ന​ലെ കൂ​ട്ടി​ക്ക​ൽ, കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​ന്ന​ത്ത് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​വി​ലെ പ​റ​ത്താ​ന​ത്ത് ആ​രം​ഭി​ച്ച പ​ര്യ​ട​നം 504 സ്കൂ​ൾ ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ എൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. ഇ​ന്ന് എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ പ്ര​ചാ​ര​ണം നടത്തും.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പി.​സി. ജോ​ർ​ജ് ഇ​ന്ന​ലെ കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. പ​റ​ത്താ​ന​ത്തു​നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം ഇ​ളം​കാ​ട് ടൗ​ണി​ൽ സ​മാ​പി​ച്ചു. കെ.​എ​ൻ. സ​ജീ​വ്, പി.​ജി. ദി​നേ​ഷ്, സ​ജി കു​രീ​ക്കാ​ട്ട്, അ​നൂ​പ് പൂ​വ​ത്തോ​ലി, പി.​എം. മ​ജേ​ഷ്, കെ.​ബി. മ​ധു, സ​ണ്ണി ക​ഥ​ളി​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ​ര്യ​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ന് തി​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ മൂ​ന്നാം തോ​ടി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് പി​ണ്ണാ​ക്ക​നാ​ട് ടൗ​ണി​ൽ അ​വ​സാ​നി​ക്കും.

കടുത്തുരുത്തി മണ്ഡലം

ക​ടു​ത്തു​രു​ത്തി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മോ​ൻ​സ് ജോ​സ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ​ര്യ​ട​നം ഇ​ന്നു സ​മാ​പി​ക്കും. മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്തി​ലാ​ണ് ഇ​ന്നു പ​ര്യ​ട​നം ന​ട​ക്കു​ന്ന​ത്.

രാ​വി​ലെ കു​ര്യ​നാ​ട്ടു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം മ​ര​ങ്ങാ​ട്ടു​പി​ള്ളി​യി​ല്‍ സ​മാ​പി​ക്കും. ഇ​ന്ന​ലെ ക​ടു​ത്തു​രു​ത്തി, മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ര്യ​ട​നം ന​ട​ന്ന​ത്. ക​ടു​ത്തു​രു​ത്തി സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പു​ല്ലാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ വാ​ര്‍​ഡു​ക​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി അ​റു​നൂ​റ്റി​മം​ഗ​ല​ത്ത് പ​ര്യ​ട​നം സ​മാ​പി​ച്ചു.

തു​ട​ര്‍​ന്ന് മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ന്നു.മോ​ന്‍​സ് ജോ​സ​ഫി​ന്‍റെ വി​ജ​യ​ത്തി​നാ​യി നി​യോ​ജ​ക​മ​ണ്ഡ​ലം മ​ഹി​ളാ പ​ര്യ​ട​നം ഇ​ന്നു ന​ട​ക്കും.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​മ​ല ജി​മ്മി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണാ​ര്‍​ഥം ന​ട​ത്തി​വ​ന്ന വാ​ഹ​നപ​ര്യ​ട​നം സ​മാ​പി​ച്ചു.

സ​മാ​പ​ന​ദി​ന​ത്തി​ല്‍ മാ​ഞ്ഞൂ​ര്‍, ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​നം ന​ട​ത്തി​യ​ത്. കോ​ത​ന​ല്ലൂ​ര്‍ ടൗ​ണി​ല്‍ നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം കാ​ഞ്ഞി​ര​ത്താ​ന​ത്ത് സ​മാ​പി​ച്ചു. എ​ല്‍​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.​ജെ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​നം കാ​പ്പു​ന്ത​ല​യി​ല്‍ ആ​രം​ഭി​ച്ച് എ​ഴു​മാ​ന്തു​രു​ത്തി​ല്‍ സ​മാ​പി​ച്ചു. സ്ഥാ​നാ​ര്‍​ഥി ഇ​ന്നു​മു​ത​ല്‍ കു​ടും​ബ​സ​ദ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സു​രേ​ഷ് ഇ​ട്ടി​ക്കു​ന്നേ​ലി​ന്‍റെ മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​യി. കു​ര്യ​നാ​ട്ട് ആ​രം​ഭി​ച്ച പ​ര്യ​ട​നം ബി​ഡി​ജെ​എ​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എം. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​ഡി​എ പ​ഞ്ചാ​യ​ത്ത് ക​ണ്‍​വീ​ന​ര്‍ ര​ഞ്ജി​ത്ത് കൊ​ട്ടാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey

Tags : nattu vishesham Development hilly areas

Recent News

Corehub Up