മുട്ടാര്‍ പഞ്ചായത്ത് വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് അംഗം സി.വി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.
എടത്വ: മുട്ടാര്‍ പഞ്ചായത്ത് വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് അംഗം സി.വി. രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. വിശ്വംഭരന് അധ്യക്ഷത വഹിച്ചു.
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബ്ലസ്റ്റന് തോമസ് കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. വികസന സ്ഥിര സമിതി അധ്യക്ഷന്‍ ജോജന്‍ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിബി വര്‍ഗീസ്, പഞ്ചായത്ത് അംഗങ്ങളായ റ്റി. റോസമ്മ, ജോബിന് പൂയപ്പള്ളി, അന്നമ്മ ജോസഫ്, മിനി സണ്ണി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി.എ. ജോസഫ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ജയ സത്യന്, സെക്രട്ടറി പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.