x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഞ്ചായത്തുകളിൽ വികസന സെമിനാർ


Published: February 26, 2026 01:29 AM IST | Updated: February 26, 2026 01:29 AM IST

മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​റി​ൽ വി​ക​സ​ന രേ​ഖ മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്യു​ന്നു.

മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്തിൽ

കാ​ഞ്ഞാ​ണി: ഉ​ൽ​പ്പാ​ദ​ന, ആ​രോ​ഗ്യ, സേ​വ​ന മേ​ഖ​ല​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ രൂ​പം ന​ൽ​കി. മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​ജി മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​യാ​യി.വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ച​ന്ദ്ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഷീ​ബ സ​ന്തോ​ഷ്‌, വി.​എ​ൻ. സു​ർ​ജി​ത്ത്, അം​ഗ​ങ്ങ​ളാ​യ പി.​കെ. കൃ​ഷ്ണ​ൻ, കാ​വ്യ പ്ര​ശോ​ഭ്, കെ.​കെ. പ്ര​കാ​ശ​ൻ, വി.​വി. സ​ജീ​ന്ദ്ര​ൻ, വി​ലാ​സി​നി വേ​ണു​ഗോ​പാ​ൽ, കെ.​വി. വി​നോ​ദ​ൻ, കെ.​വി. ഡേ​വി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത്‌ വാ​ർ​ഷി​ക വി​ക​സ​ന രേ​ഖ എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു.

ത​ളി​ക്കു​ള​ം പഞ്ചായത്തിൽ

ത​ളി​ക്കു​ളം: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ത​ളി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ഒ​ന്ന​ര​ക്കോ​ടി ചെ​ല​വ​ഴി​ച്ച് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ തു​ട​ങ്ങു​വാ​ൻ വി​ക​സ​ന സെ​മി​നാ​റി​ൽ തീ​രു​മാ​നം. പാ​ർ​പ്പി​ടം, ആ​രോ​ഗ്യം, കു​ടി​വെ​ള്ളം, ശു​ചി​ത്വം, കൃ​ഷി എ​ന്നി​ങ്ങ​നെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കി ഏ​ഴ് കോ​ടി 25 ല​ക്ഷം രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കും സെ​മി​നാ​റി​ൽ അം​ഗീ​കാ​രമായി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​മ​ൽ ടി. ​പ്രേ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ല​ഗി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സേ​വി​യ​ർ പു​ലി​ക്കോ​ട്ടി​ൽ, ഐ.​എ​ൻ. സു​ധീ​ഷ്, ഷീ​ബ അ​ജ​യ് കൃ​ഷ്ണ​ൻ, പി.​വി​നു, പി.​കെ. മോ​ഹ​ന​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ഐ. സ​ജി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എം. നൗ​ഷാ​ദ്, ഷാ​മി​ല സ​ലിം, എം.​എ​സ്. ഭാ​സ്ക​ര​ൻ, ഷോ​ല മ​ഹേ​ഷ്, സെ​ക്ര​ട്ട​റി വി.​എ​സ്. റെ​ജി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​രി​മ്പൂ​ർ പ​ഞ്ചാ​യ​ത്തിൽ

അ​രി​മ്പൂ​ർ: കൃ​ഷി, റോ​ഡ്, ആ​രോ​ഗ്യം, തെ​രു​വു​നാ​യ് ശ​ല്യം നി​യ​ന്ത്രി​ക്ക​ൽ എ​ന്നി​വ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് അ​രി​മ്പൂ​ർ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ തീ​രു​മാ​നം. സെ​മി​നാ​ർ അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി ല​ക്ഷ്മി വ​സ​ന്ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ൽ. ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.കെ.​ആ​ർ. ബാ​ബു​രാ​ജ്, കെ.​എ​ൻ. സ​ലി​ജ, എ​ൻ.​സി.​സ​തീ​ഷ്, പി.​എ ജോ​സ്, ഓ​മ​ന അ​ശോ​ക​ൻ, സെ​ക്ര​ട്ട​റി സ​ച്ചി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കൊ​ണ്ടാ​ഴി പഞ്ചായത്തിൽ

കൊ​ണ്ടാ​ഴി: കാ​ർ​ഷി​ക - ആ​രോ​ഗ്യ മേ​ഖ​ല​ക​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കി സു​സ്ഥി​ര​വി​ക​സ​നം ല​ക്ഷ്യ​മി​ടു​ന്ന കൊ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ക​ര​ട് രേ​ഖ അം​ഗീ​ക​രി​ച്ചു. വി​ക​സ​ന സെ​മി​നാ​ർ പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പ്ര​ശാ​ന്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ത്യ​ഭാ​മ അ​ധ്യ​ക്ഷ​യാ​യി. ആ​സൂ​ത്ര​ണ​സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ടി. ​ഗോ​കു​ല​ൻ ക​ര​ട് പ​ദ്ധ​തി​രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സി.​എം. മു​ഹ​മ്മ​ദ്കു​ട്ടി, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി.​ആ​ർ. വി​ശ്വ​നാ​ഥ​ൻ, എം.​സി. ന​ന്ദ​ന, പി. ​ബീ​ന, ജി​ൻ​സി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി. ​അ​ഭി​റാം, സി.​എ. സു​നി​ൽ​കു​മാ​ർ, ജെ​യ്സ​ൺ മ​ത്താ​യി, യു.​പി. പ്ര​ഭാ​ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Development seminar nattuvishesham local news

Recent News

Corehub Up