അന്നക്കുട്ടി ഔസേഫ്
ചേര്‍ത്തല: റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 15-ാം വാര്‍ഡ് കെആര്‍ പുരം പള്ളിവെളിയില്‍ അന്നക്കുട്ടി ഔസേഫ് (86) ആണ് മരിച്ചത്. പള്ളിപ്പുറം എന്‍എസ്എസ് കോളജിനുസമീപം 21നു ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം.
ബൈക്കിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അന്നക്കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. സംസ്കാരം നടത്തി. മക്കള്‍: ആലീസ്, ബാബു, റോസമ്മ, സിബി. മരുമക്കള്‍: ലാലച്ചന്‍, റാഫേല്‍, ജെസി.
Tags : Died after being hit by a bike Nattuvishesham DistrictNews