കൃഷ്ണപ്പൻ
തുറവൂർ: ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ റോഡിലേക്ക് തെറിച്ച് വീണ് വയോധികൻ മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് 10-ാം വാർഡ് ഇടപ്പറമ്പിൽ കൃഷ്ണപ്പൻ (72) ആണ് മരിച്ചത്. കുണ്ടന്നൂരിൽ വച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടമായി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണപ്പനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ഓമന. മക്കൾ: അനിത കൃഷ്ണൻ, നന്ദിത കൃഷ്ണൻ, നന്ദിനി കൃഷ്ണൻ. മരുമക്കൾ: ജയൻ, ഷമൻലാൽ.
Tags : NattuVishesham DistrictNews