x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൽ​വ​രി എ​ൽ​പി സ്കൂ​ളി​ൽ ഡി​ജി​റ്റ​ൽ സ്ക്വ​യ​ർ പ​ദ്ധ​തി

വെബ് ഡെസ്ക്
Published: October 11, 2026 11:03 PM IST | Updated: October 11, 2026 11:03 PM IST

ഉ​ദ്ഘാ​ട​നം റോ​യ് കെ. ​പൗ​ലോ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

ചെ​റു​തോ​ണി: ഡി​ജി​റ്റ​ൽ സ്ക്വ​യ​ർ പ​ദ്ധ​തി​യി​ൽ ക​ട്ട​പ്പ​ന സ​ബ്ജി​ല്ല​യി​ൽ​നി​ന്നു കാ​ൽ​വ​രി എ​ൽ​പി സ്കൂ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്രൈ​മ​റി വി​ഭാ​ഗം സ്കൂ​ൾ​കു​ട്ടി​ക​ൾ​ക്കും സാ​ങ്കേ​തി​ക​വി​ദ്യ അ​ധി​ഷ്ഠാ​ന​മാ​ക്കി​യു​ള്ള സ്വ​യം​പ​ഠ​ന അ​നു​ഭ​വ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച് കൈ​റ്റ് വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​ത്യേ​ക പ​ദ്ധ​തി​യാ​ണ് ഡി​ജി​റ്റ​ൽ സ്ക്വ​യ​ർ.

ക​ളി​ക​ളി​ലൂ​ടെ​യു​ള്ള പ​ഠ​നം, ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത, സ​ർ​ഗാ​ത്മ​ക​ത, സ്വ​യം​പ​ഠ​ന ശീ​ലം വ​ർ​ധി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ​വ​യ്ക്കു സ്വ​ത​ന്ത്ര സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഡി​ജി​റ്റ​ൽ സ്ക്വ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം റോ​യി കെ. ​പൗ​ലോ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ക​ട്ട​പ്പ​ന സ​ബ് ജി​ല്ലാ എ​ഇ​ഒ സി. ​രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് മ​ഞ്ഞ​ക്കു​ന്നേ​ൽ സി​എം​ഐ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി

 

Tags : Digital Square NattuVishasham DistrictNews

Recent News

Corehub Up