x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രൂ​പ​ത കോ​ർ​പറേ​റ്റ് മെ​റി​റ്റ് ഡേ ​ആ​ച​ര​ണം

വെബ് ഡെസ്ക്
Published: August 6, 2026 09:59 PM IST | Updated: August 6, 2026 09:59 PM IST

പ്രതീകാത്മക ചിത്രം

കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളു​ക​ളു​ടെ 2025 - 26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ മെ​റി​റ്റ് ഡേ ​ആ​ച​ര​ണം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ഡൊ​മി​നി​ക് അ​യ​ലൂ​പ​റ​ന്പി​ൽ, സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ സ​ലോ​മി സി​എം​സി, ഹെ​ഡ്മി​സ്ട്ര​സ് നി​സാ​മോ​ൾ ജോ​ൺ, അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​ഡോ​മി​നി​ക് സാ​വി​യോ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 2025 - 26 അ​ധ്യ​യ​ന​വ​ർ​ഷം മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച സ്കൂ​ളു​ക​ൾ​ക്കു​ള്ള മാ​നേ​ജേ​ഴ്സ് ട്രോ​ഫി​ക​ളും കു​ട്ടി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പു​ക​ളും മാ​ർ ജോ​സ് പു​ളി​ക്ക​ൽ വി​ത​ര​ണം ചെ​യ്യും.

Tags : Nattuvishesham Local News Corporate Merit Day

Recent News

Corehub Up