x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ര​ന്ത​ല​ഘൂ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ : കൃ​ത്യ​ത​യോ​ടെ നടത്താൻ‍ നി​ര്‍​ദേ​ശം


Published: June 28, 2026 06:45 AM IST | Updated: June 28, 2026 06:45 AM IST

ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ല്‍ ക​ള​ക്‌ടർ‍ ആ​നി ജൂ​ല തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു.

കൊ​ല്ലം: മ​ഴ​ക്കാ​ല​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ദു​ര​ന്ത​ല​ഘൂ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൃ​ത്യ​ത​യോ​ടെ​യും സ​മ​യ​ബ​ന്ധി​ത​മാ​യും ന​ട​ത്താ​ന്‍ ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ല്‍ പൊ​തു​നി​ര്‍​ദേ​ശം. ജി​ല്ലാ ക​ള​ക്‌ടര്‍ ആ​നി ജൂ​ല തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​നി​ര​ത്തു​ക​ള്‍, വി​ദ്യാ​ല​യ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​പ​ക​ട​ക​ര​മാ​യി നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ച് മാ​റ്റു​ന്ന​ത് തു​ട​ര​ണ​മെ​ന്ന നി​ര്‍​ദേ​ശ​മു​യ​ര്‍​ന്നു. രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ശു​ചീ​ക​ര​ണം, ഡ്രൈ ​ഡേ എ​ന്നി​വ കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി ന​ട​പ്പാ​ക്ക​ണം. വാ​ര്‍​ഡ്ത​ല ശു​ചീ​ക​ര​ണ സ​മി​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം വി​പു​ലീ​ക​രി​ക്ക​ണം. തീ​ര​ദേ​ശ​മേ​ഖ​ല​യാ​യ വാ​ടി​യി​ലെ മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന് കോ​ര്‍​പറേ​ഷ​ന്‍ താ​ത്കാ​ലി​ക സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണം.

ച​വ​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ഓ​ട​യു​ടെ ശു​ചീ​ക​ര​ണം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം. ക​ല്ലും​താ​ഴം, കു​റ്റി​വ​ട്ടം, ന​ല്ലെ​ഴു​ത്തു​മു​ക്ക്, തി​രു​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ന്‍ ഓ​ട​ക​ളു​ടെ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ സ്‌​കൂ​ളു​ക​ളി​ലെ വി​വി​ധ മ​ഴ​ക്കാ​ല​മു​ന്നൊ​രു​ക്ക പ്ര​വൃ​ത്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ണം അ​നു​വ​ദി​ക്കാ​ന്‍ പ​ദ്ധ​തി ത​യാ​റാ​ക്കി​യെ​ന്നും അ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ല​താ​ദേ​വി അ​റി​യി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള മ​ണ്ണ് പ​രി​ശോ​ധ​ന ഉ​ട​ന്‍ ന​ട​ത്ത​ണം.

ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കു​ന്ന നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്ക​രു​തെ​ന്നും നി​ര്‍​ദേ​ശ​മു​യ​ര്‍​ന്നു. തൃ​ക്കോ​വി​ല്‍​വ​ട്ട​ത്തെ ഡോ​ണ്‍ ബോ​സ്‌​കോ റോ​ഡ് പു​ന​ര്‍​നി​ര്‍​മി​ക്ക​ണം. ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലെ അ​റ്റ​കു​റ്റ​പ്പണി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം. പാ​രി​പ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്ത​ണം. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പു​തി​യ ബ​സ് റൂ​ട്ട് ഒ​രു​ക്ക​ണം. തൃ​ക്കോ​വി​ല്‍​വ​ട്ടം, കൊ​റ്റ​ങ്ക​ര പ​ഞ്ച​ായ​ത്തു​ക​ളി​ല്‍ സ്ഥാ​പി​ച്ച ഹൈ ​മാ​സ്‌റ്റ് ലൈ​റ്റു​ക​ളു​ടെ നി​ര്‍​മാ​ണം ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം. ച​വ​റ സെ​ന്‍റ് ജോ​ണ്‍​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ താ​ത്കാ​ലി​ക അ​തി​ര്‍​ത്തി വേ​ലി നി​ര്‍​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​ന്ന വൈ​ദ്യു​തി ത​ട​സം പ​രി​ഹ​രി​ക്കും.

തെ​രു​വുനാ​യ ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് കൂ​ടു​ത​ല്‍ ഡോ​ഗ്ഷെ​ല്‍​ട്ട​റു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത് ച​ര്‍​ച്ച ചെ​യ്യാ​ന്‍ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​ത്യേ​ക യോ​ഗം ചേ​രും. ക​രു​നാ​ഗ​പ്പ​ള്ളി ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ല്‍ ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​ന് എ​ടു​ത്ത കു​ഴി ഉ​ട​ന്‍ മൂ​ട​ണം. മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ ദി​ശാ​സൂ​ചി​ക ബോ​ര്‍​ഡു​ക​ള്‍​സ്ഥാ​പി​ക്ക​ണം. പ​ത്ത​നാ​പു​രം മേ​ഖ​ല​യി​ല്‍ വെ​ള്ള​ക്കെ​ട്ട് പ​രി​ഹാ​ര​ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്ക​ണം. വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ​തി​നാ​ല്‍ ആ​ര്‍​ആ​ര്‍​ടി ടീ​മി​ന്‍റെ സേ​വ​നം മേ​ഖ​ല​യി​ല്‍ ഉ​റ​പ്പാ​ക്ക​ണം.

പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തിന്‍റെ പ്ര​വ​ര്‍​ത്ത​നം മെ​ച്ച​പ്പെ​ടു​ത്ത​ണം. പ​ത്ത​നാ​പു​രം-​പു​ന്ന​ല-​ഏ​നാ​ത്ത് റോ​ഡി​ന്‍റെ ന​വീ​ക​ര​ണം ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് മു​ന്നോ​ട്ടു​വ​ച്ച​ത്. സ​ബ് ക​ള​ക്ട​ര്‍ അ​ഖി​ല്‍ വി. ​മേ​നോ​ന്‍, എ​ഡി​എം എ​സ.് സ​ജീ​ദ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ദീ​പാ ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up