ആലപ്പുഴ: ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖത്തില്‍ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷ പരിപാടികള്‍ 14ന് ലജ്നത്തുല്‍ മുഹമ്മദീയ എച്ച്എസ്എസില്‍ നടക്കും. എച്ച്. സലാം എംഎല്‍എ ശിശുദിന സന്ദേശവും പി.പി. ചിത്തരഞ്ജന് എംഎല്‍എ സമ്മാനദാനവും നിര്‍വഹിക്കും. രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് ഗവ. ഗേള്‍സ് എച്ച്എസില്നിന്നും ആരംഭിക്കുന്ന റാലി ലജ്നത്തുല്‍ മുഹമ്മദീയ എച്ച്എസ്എസില്‍ അവസാനിക്കും.
ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് റാലി ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന് സല്യൂട്ട് സ്വീകരിക്കും. കുട്ടികളുടെ പ്രധാനമന്ത്രി ഗൗരിനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പ്രസിഡന്റ് എസ്. ഗൗരി ലക്ഷ്മി അധ്യക്ഷയാകും. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും.
ചേര്‍ത്തല സെന്റ് മേരീസ് ജിഎച്ച്എസിലെ എം. തീര്‍ഥ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ബാലാവകാശ കമ്മീഷന് അംഗം അഡ്വ. ജലജാചന്ദ്രന്‍ ഉജ്വല ബാല്യം പുരസ്കാര ജേതാക്കളെ ആദരിക്കും.
നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ നസീര്‍ പുന്നയ്ക്കല്‍, എ.എസ്. കവിത, ഡിഡിഇഇ എസ്. ശ്രീലത, നിയാ ട്രീസ ജോബിന്, ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി. ഉദയപ്പന്‍, ജോയിന്റ് സെക്രട്ടറി കെ. നാസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും