പാലക്കാട്: പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായും ജില്ലയിലെ നിലവിലെ പകര്‍ച്ചവ്യാധി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായും ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് എന്‍. സരിത ഉദ്ഘാടനം ചെയ്തു.
സിക്കിള്‍സെല്‍ അനീമിയ (അരിവാള്‍ രോഗം) ദിനാചരണത്തോടനുബന്ധിച്ചുള്ള ബോധവത്കരണ സന്ദേശ പോസ്റ്റര്‍ പ്രകാശനവും പ്രസിഡന്റ് നിര്‍വഹിച്ചു.
ജില്ലയിലെ എല്ലാ ഗ്രാമ, ബ്ലോക്ക്, നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാര്ക്കായാണ് യോഗം ചേര്‍ന്നത്.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ഷീലാദേവി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ടി.വി. റോഷ് സംസ്ഥാനത്ത് ആരംഭിക്കുന്ന ഡ്രൈഡേ കാമ്പയിന്, ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നുലഭിക്കുന്ന സേവനങ്ങള്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്താവുന്ന പദ്ധതികള്‍ എന്നിവയെകുറിച്ച് വിശദീകരിച്ചു. ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.എ.കെ. അനിത, ഡോ. ഗീതു മരിയ ജോസഫ് എന്നിവർ ക്ലാസെടുത്തു.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി. അഹമ്മദ് അഫ്സല്, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വി.കെ. ഹമീദ ജെലീസ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ബി. റിയാസ്, ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ അനൂപ് റസാക്ക്, പ്രാണിജന്യ രോഗ നിയന്ത്രണ പരിപാടി ജില്ലാ ഓഫീസര്‍ പി.വി. സാജന് , പൊതുജനാരോഗ്യ വിഭാഗം ടെക്നിക്കല്‍ അസിസ്റ്റന്റ് സി.എം. രാധാകൃഷ്ണന് , ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. സയന എന്നിവര്‍ പ്രസംഗിച്ചു.