x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്താം​ത​രം തു​ല്യ​ത പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്

വെബ് ഡെസ്ക്
Published: July 25, 2026 01:06 AM IST | Updated: July 25, 2026 01:06 AM IST

പ്രതീകാത്മക ചിത്രം

കാ​സ​ര്‍​ഗോ​ഡ്: പ​ഠി​ക്കാ​ന്‍ പ്രാ​യം ത​ട​സ​മെ​ന്ന് ക​രു​തി ആ​രും മാ​റി​നി​ല്‍​ക്കേ​ണ്ട​തി​ല്ല. ഏ​തു പ്രാ​യ​ത്തി​ലു​ള്ള​വ​ര്‍​ക്കും തു​ട​ര്‍​പ​ഠ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പേ​ര്‍​ക്കും പ​ത്താം​ത​രം വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ന്ന​തി​നു​ള്ള സ​മ​ഗ്ര​തു​ല്യ​താ പ​രി​പാ​ടി​യാ​ണ് പ​ത്തേ​മാ​രി എ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​കും. പ​ത്താം​ത​രം തു​ല്യ​താ​കോ​ഴ്‌​സി​ലേ​ക്ക് ചേ​രാ​നു​ള്ള ഫീ​സ് തു​ക ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ത​ന്നെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഒ​രു പ​ഠി​താ​വി​ന് 1950 രൂ​പ​യാ​ണ് ഫീ​സ്. പ​ഞ്ചാ​യ​ത്തു​ക​ള്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന പ​ഠി​താ​ക്ക​ളു​ടെ ഫീ​സി​ന​ത്തി​ല്‍ 500 രൂ​പ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ല്‍​കും. പ​ഞ്ചാ​യ​ത്തു​ക​ള്‍ ഒ​രു പ​ഠി​താ​വി​ന് 1450 രൂ​പ പ്ര​കാ​രം ചെ​ല​വ​ഴി​ച്ചാ​ല്‍ മ​തി​യാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ഞ്ചു​ല​ക്ഷം രൂ​പ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ​ക​ള്‍ ത​ന​താ​യി പ​ദ്ധ​തി ഏ​റ്റെ​ടു​ക്കും.

50 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ര്‍​ക്കാ​ണ് കൂ​ടു​ത​ല്‍ ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന​ത്. പ്രാ​യ​മു​ള്ള​വ​ര്‍​ക്കും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാം. മൂ​ന്നു​വ​ര്‍​ഷം കൊ​ണ്ട് ജി​ല്ല​യി​ലെ 50 വ​യ​സി​ല്‍ താ​ഴെ​യു​ള്ള മു​ഴു​വ​ന്‍ പേ​രെ​യും പ​ത്താം​ത​രം വി​ജ​യി​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം വെ​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ, ആ​ശ, ഹ​രി​ത​ക​ര്‍​മ​സേ​ന, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രും ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കും.

ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് അ​ത​തു പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ സ​മ്പ​ര്‍​ക്ക പ​ഠ​ന​ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും. ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ മാ​ത്ര​മാ​കും ക്ലാ​സ്. ഓ​ണ്‍​ലൈ​ന്‍ വ​ഴി​യും ക്ലാ​സു​ക​ള്‍ ഉ​ണ്ടാ​കും. സാ​ക്ഷ​ര​താ​പ്രേ​ര​ക്മാ​ര്‍ വ​ഴി തു​ല്യ​താ കോ​ഴ്സി​ലേ​ക്ക് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താ​വു​ന്ന​താ​ണ്.

അ​ടു​ത്ത ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​ല​യ​ള​വി​ല്‍ ജി​ല്ലാ​ത​ല​ത്തി​ലും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും സം​ഘാ​ട​ക​സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ച്, വി​പു​ല​മാ​യ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളോ​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews District Panchayat

Recent News

Corehub Up