37-ാമത് മലപ്പുറം റവന്യു ജില്ലാ സ്കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരായ എടപ്പാള്‍ ഉപജില്ലാ ടീമിന്റെ ആഹ്ലാദം.
തേഞ്ഞിപ്പലം: 37-ാമത് മലപ്പുറം റവന്യു ജില്ലാ സ്കൂള്‍ കായികമേളയില്‍ എടപ്പാള്‍ ഉപജില്ലയും കടകശേരി ഐഡിയല്‍ സ്കൂളും ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി. സ്കൂളുകളില്‍ കടകശേരി ഐഡിയല്‍ തുടര്‍ച്ചയായ 19-ാം ചാമ്പ്യന്മാരായി. 45 സ്വര്‍ണവും 42 വെള്ളിയും 22 വെങ്കലവുമടക്കം 380 പോയിന്റുമായാണ് എടപ്പാള്‍ ഉപജില്ലയുടെ ചരിത്രനേട്ടം.
13 സ്വര്‍ണം ഒന്‍പ് വെള്ളി 13 വെങ്കലം എന്നിവയുമായി 105 പോയിന്റുമായി തിരൂര്‍ ഉപജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. അഞ്ച് സ്വര്‍ണവും 10 വെള്ളിയും എട്ട് വെങ്കലവുമടക്കം 74 പോയിന്റ്് നേടിയ അരീക്കോട് ഉപജില്ലയാണ് മൂന്നാം സ്ഥാനത്തെത്തിയത്.
43 സ്വര്‍ണവും 36 വെള്ളിയും 18 വെങ്കലവും അടക്കം 339 പോയിന്റാണ് ഐഡിയല്‍ കടകശേരിയുടെ നേട്ടം.
13 സ്വര്‍ണവും എട്ട് വെള്ളിയും 13 വെങ്കലവുമടക്കം 102 പോയിന്റുമായി കെഎച്ച്എംഎച്ച്എസ്എസ് ആലത്തിയൂര്‍ രണ്ടാമതെത്തി. മൂന്ന് സ്വര്‍ണവും ആറ് വെള്ളിയും രണ്ട് വെങ്കലവുമടക്കം 35 പോയിന്റുമായി മൂര്‍ക്കനാട് എസ്എസ്എച്ച്എസ്എസിനാണ് മൂന്നാംസ്ഥാനം.
Tags :