x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ് ബോ​ള്‍: യം​ഗ്‌​സ്റ്റേ​ഴ്സ് കു​റി​യ​ന്നൂ​രും ക്രൈ​സ്റ്റ് തി​രു​വ​ല്ല​യും ചാ​മ്പ്യ​ന്മാ​ര്‍

വെബ് ഡെസ്ക്
Published: September 27, 2026 11:08 PM IST | Updated: September 27, 2026 11:08 PM IST

തി​രു​വ​ല്ല​ ക്രൈ​സ്റ്റ് സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ ടീം.

പ​ത്ത​നം​തി​ട്ട: ജി​ല്ലാ സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ് ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ യം​ഗ്‌​സ്റ്റേ​ഴ്സ് കു​റി​യ​ന്നൂ​ര്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ലും ക്രൈ​സ്റ്റ് തി​രു​വ​ല്ല വ​നി​താ വി​ഭാ​ഗ​ത്തി​ലും കി​രീ​ടം ചൂ​ടി.

ആ​വേ​ശ​ക​ര​മാ​യ പു​രു​ഷ​ന്മാ​രു​ടെ ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ ആ​ല്‍​ഫാ ബാ​സ്‌​ക​റ്റ് ബോ​ളേ​ഴ്സ് പു​ല്ലാ​ടി​നെ 65-43 എ​ന്ന സ്‌​കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് യം​ഗ്സ്റ്റേ​ഴ്സ് കു​റി​യ​ന്നൂ​ര്‍ ചാ​മ്പ്യ​ന്മാ​രാ​യ​ത്. ജേ​താ​ക്ക​ള്‍​ക്കാ​യി റി​ജാ​സ് 18 പോ​യി​ന്‍റു​ക​ള്‍ നേ​ടി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​പ്പോ​ള്‍, ആ​ല്‍​ഫാ പു​ല്ലാ​ടി​നുവേ​ണ്ടി ജോ​ര്‍​ദാ​ന്‍ 14 പോ​യി​ന്‍റു​ക​ള്‍ നേ​ടി.

നേ​ര​ത്തേ ന​ട​ന്ന ഒ​ന്നാം സെ​മി​ഫൈ​ന​ലി​ല്‍ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് ചി​റ​യ​റ​മ്പി​നെ 47-33ന് ​യം​ഗ്സ്റ്റേ​ഴ്സ് കു​റി​യ​ന്നൂ​ര്‍ മ​റി​ക​ട​ന്നു. 15 പോ​യി​ന്‍റ് നേ​ടി​യ മാ​ത്യു ജോ​സ​ഫാ​ണ് യം​ഗ്‌​സ്റ്റേ​ഴ്സി​ന്‍റെ വി​ജ​യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​ത്. ര​ണ്ടാം സെ​മി​യി​ല്‍ ഷി​ബി​ന്‍ (12 പോ​യി​ന്‍റ്), ശ്രീ​ഹ​രി (10 പോ​യി​ന്‍റ്) എ​ന്നി​വ​രു​ടെ മി​ക​വി​ല്‍ ആ​ല്‍​ഫാ പു​ല്ലാ​ട് എ​തി​രി​ല്ലാ​ത്ത 38-16ന് ​കേ​ന്ദ്രീ​യ വി​ദ്യാ​ല​യ അ​ടൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

വ​നി​താ വി​ഭാ​ഗം ഫൈ​ന​ലി​ല്‍ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​ക്ക​ളി​യി​ലൂ​ടെ ക്രൈ​സ്റ്റ് തി​രു​വ​ല്ല 14-9 എ​ന്ന സ്‌​കോ​റി​ന് ലേ​ഡീ​സ് ക്ലബ് കു​റി​യ​ന്നൂ​രി​നെ കീ​ഴ​ട​ക്കി കി​രീ​ടം സ്വ​ന്ത​മാ​ക്കി.

ര​ണ്ടു​ദി​വ​സ​ത്തെ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ളി ഈ​പ്പ​ന്‍, പ​ത്ത​നം​തി​ട്ട ജി​ല്ലാ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജോ​സ​ഫ് ജോ​ണ്‍, വിം​ഗ് ക​മാ​ന്‍​ഡ​ര്‍ (റി​ട്ട.) ഉ​മ്മ​ന്‍ തേ​വേ​രി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up