x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ഭി​ന്ന​ശേ​ഷി കാ​യി​ക​മേ​ള​ക്ക് മ​ഞ്ചേ​രി​യി​ല്‍ തു​ട​ക്കം

വെബ് ഡെസ്ക്
Published: September 29, 2026 12:45 AM IST | Updated: September 29, 2026 12:45 AM IST

പ്രതീകാത്മക ചിത്രം

മ​ഞ്ചേ​രി: ജി​ല്ല​യി​ലെ വി​വി​ധ ബി​ആ​ര്‍​സി​ക​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ഭി​ന്ന​ശേ​ഷി വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ ജി​ല്ലാ കാ​യി​ക​മേ​ള മ​ഞ്ചേ​രി​യി​ല്‍ ആ​രം​ഭി​ച്ചു. മ​ഞ്ചേ​രി ഗ​വ. ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​പാ​ടി​യു​ടെ മു​ന്നോ​ടി​യാ​യി കു​ട്ടി​ക​ളു​ടെ മാ​ര്‍​ച്ച് പാ​സ്റ്റും ദീ​പ​ശി​ഖ പ്ര​യാ​ണ​വും ന​ട​ന്നു. ച​ട​ങ്ങി​ല്‍ മ​ഞ്ചേ​രി ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ഡ്വ. ബീ​ന ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ വ​ല്ലാ​ഞ്ചി​റ സ​ക്കീ​ര്‍, ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ എം. ​വി. അ​ബൂ​ബ​ക്ക​ര്‍, വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഷാ​നി​ബ ഫൈ​സ​ല്‍, ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ റി​സ്വാ​ന സാ​ദി​ഖ്, എ​സ്എ​സ്കെ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് എ.​കെ. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍, ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ല്‍ അം​ഗം കെ. ​എം. അ​ബ്ദു​ള്ള, എ​സ്എ​സ്കെ ജി​ല്ലാ പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ഡോ. ​എം. പി. ​ശാ​ഹു​ല്‍ ഹ​മീ​ദ്, സ​ലാ​ഹു​ദ്ദീ​ന്‍ പു​ല്ല​ത്ത്, ഡി​ഇ​ഒ എ​സ്. സു​നി​ത, ജെ​ഇ​ഒ ആ​മി​ന ബീ​ഗം, പ്രോ​ഗ്രാം ഓ​ഫി​സ​ര്‍​മാ​രാ​യ എം. ​മു​ഹ​മ്മ​ദ് സ​ലീം, എം.​പി. മു​ഹ​മ്മ​ദ​ലി, ഒ. ​മു​ഹ​മ്മ​ദ് അ​ന്‍​വ​ര്‍, പി.​കെ. അ​സ്മാ​ബി, സ​ഫ്ത​ര്‍ അ​ലി വാ​ള​ന്‍, ഹെ​ഡ്മി​സ്ട്ര​സ് വി. ​സി​ന്ധു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഗെ​യിം​സ് ഇ​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up