ദമ്പതികൾ
കൊല്ലം: ദമ്പതികള്‍ക്ക് പിഎച്ച്ഡി ലഭിച്ചു.പള്ളിമുക്ക് യൂനുസ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ വൈസ് പ്രിന്‍സിപ്പല്‍ എസ്.കെ. രാജീവിനും ഭാര്യ കൊല്ലം ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അസി. പ്രഫ. എം. രഥ്യക്കുമാണ് ഡോക്ടറേറ്റ് ലഭിച്ചത്.രാജീവ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗിലും രഥ്യ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്സിലുമാണ് ഡോക്ടറേറ്റ് നേടിയത്.
ഇരുവരും തമിഴ്നാട് കലശലിംഗം അക്കാദമി ഓഫ് റിസേര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷനില്‍ നിന്നാണ് പിഎച്ച്ഡി കരസ്ഥമാക്കിയത്.
കരിക്കോട് മലയാളം നഗര്‍ ആഷ്യാനയില് കെ.വി. ശശിധരന് - കൗമുദി ദമ്പതികളുടെ മകനാണ് രാജീവ്. കടപ്പാക്കട വയലില്‍ പുത്തന്‍വീട് (പ്രണവം) എന്‍. മോഹനന് - എന്‍. സുമം ദമ്പതികളുടെ മകളാണ് രഥ്യ.
Tags : NattuVishasham DistrictNews