x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​മ​ലി​ല്‍ ത​ടിലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്


Published: July 20, 2026 06:50 AM IST | Updated: July 20, 2026 06:50 AM IST

ച​മ​ല്‍: ക​ട്ടി​പ്പാ​റ ച​മ​ല്‍ കേ​ള​ന്‍​മൂ​ല​യി​ല്‍ ത​ടി മി​നി ലോ​റി അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു. ഡ്രൈ​വ​റെ ര​ക്ഷ​പ്പെ​ടു​ത്തി.

ത​ടി ക​യ​റ്റി ക​ട്ടി​പ്പാ​റ ഭാ​ഗ​ത്തു നി​ന്നു വ​രി​ക​യാ​യി​രു​ന്ന താ​മ​ര​ശേ​രി ചു​ങ്കം സ്വ​ദേ​ശി​യു​ടെ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ര്‍ താ​മ​ര​ശേ​രി കി​ണ​റു​ള്ള​ക​ണ്ടി മു​നീ​റി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു.ലോ​റി കേ​ള​ന്‍ മൂ​ല ഇ​റ​ക്കം ഇ​റ​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ലോ​റി പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

ത​ടി​ക്ക് അ​ടി​യി​ല്‍ അ​ക​പ്പെ​ട്ട ഡ്രൈ​വ​റെ ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് ത​ടി നീ​ക്കി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.താ​മ​ര​ശേരി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം മു​നീ​റി​നെ മൊ​ട​ക്ക​ല്ലൂ​ര്‍ മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Tags : Driver injured timber lorry

Recent News

Corehub Up