വേനലിനെ മുന്നിൽക്കണ്ട് ജനപ്രതിനിധികളുടേയും വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചപ്പോൾ.
പുൽപ്പള്ളി: കടുത്ത വേനലിനെ മുന്നിൽക്കണ്ട് പഞ്ചായത്തിന്റെ നേതൃത്ത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തടയണകൾ നിർമിക്കുന്നതിനും ചെക്ഡാമുകൾക്ക് ആവശ്യമായ ഷട്ടറുകൾ സ്ഥാപിക്കുന്നതിനും മുന്നോടിയായി ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പഞ്ചായത്തിലെ 19 വാർഡുകളിലും സന്ദർശനം നടത്തി. മുള്ളൻകൊല്ലി പഞ്ചായത്ത് പരിധിയിലെ പൊതു-സ്വകാര്യ കുളങ്ങൾ, സ്വാഭാവിക ജലശ്രോതസുകളിലും ജലം പരമാവധി സംഭരിച്ച് സംരക്ഷിക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം.
ജലശ്രോതസുകളെ സംരക്ഷിച്ച് പരമാവധി ജലം സംഭരിക്കുന്നതിന്റെ ഭാഗമായായിരുന്നു സന്ദർശനം. പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, വൈസ് പ്രസിഡന്റ് ഷിനു കച്ചിറയിൽ, സ്ഥിരംസമിതി അധ്യക്ഷരായ മുനീർ ആച്ചിക്കുളം, ഷൈനി സണ്ണി, മിനി ജയിംസ്, പഞ്ചായത്തംഗങ്ങളായ പി.എ. പ്രകാശൻ, ജോസ് കണ്ടംതുരുത്തിയിൽ, പി.കെ. രാജൻ, സജി കൊച്ചുകുടിയിൽ, അനീഷ ബെന്നി, സണ്ണി ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
Tags : District News Nattuvishesham Elected Representatives Site Visit