ജില്ലാ സമ്മേളനത്തിനു സമാപനം കുറിച്ച് ഇന്നലെ പാലായില്‍ നടന്ന യുവജന റാലി.
പാലാ: യുവജനറാലിയോടെ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് പാലായിൽ സമാപനമായി. ഇന്നലെ വൈകുന്നേരം കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ആരംഭിച്ച റാലിയില്‍ നൂറുകണക്കിനു യുവജനങ്ങള്‍ അണിനിരന്നു. റാലി കൊട്ടാരമറ്റം ബസ്സ്റ്റാന്‍ഡ് മൈതാനത്ത് സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുന്‍ മന്ത്രിയുമായ വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു.
ദുരിതമനുഭവിക്കുന്നവരുടെ അടുത്തേക്ക് സദാ സഹായഹസ്തവുമായി ഓടിയെത്തുന്ന ഡിവൈഎഫ്ഐ വിശ്വമാനവികതയുടെ സന്ദേശമാണ് പകരുന്നതെന്ന് വി.എന്‍. വാസവന് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അര്‍ച്ചന സദാശിവന് അധ്യക്ഷയായി. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍, ലാലിച്ചന്‍ ജോര്‍ജ്, ജെയ്ക്ക് സി. തോമസ്, ടി.എസ്. ശരത്, എന്‍.ആര്. വിഷ്ണു, സജേഷ് ശശി, ബി. മഹേഷ് ചന്ദ്രന്, ബി. സുരേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : DYFI Nattuvishesham District news