ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന് പള്ളിയില് പെസഹാ തിരുക്കർമങ്ങളോടനുബന്ധിച്ച് ആര്ച്ച്ബിഷപ് മാര് തോമസ് തറയില് കാൽകഴുകൽ ശുശ്രൂഷ
ചങ്ങനാശേരി: ക്ഷമിക്കാനും ബലിയാകാനുമുള്ള മഹത്തായ സന്ദേശമാണ് പെസഹ ആചരണത്തിലൂടെ ഈശോ നമുക്ക് പകര്ന്നുനല്കിയതെന്ന് ആര്ച്ച്ബിഷപ് മാര് തോമസ് തറയില്. ചങ്ങനാശേരി മെത്രാപ്പോലീത്തന്പള്ളിയില് പെസഹാശുശ്രൂഷമധ്യേ സന്ദേശം നല്കുകയായിരുന്നു ആര്ച്ച്ബിഷപ്.
ഹൃദയത്തില് സ്നേഹമില്ലാതെയും വിദ്വേഷം നിറഞ്ഞ മനസോടെയും അര്പ്പിക്കുന്ന വിശുദ്ധകുര്ബാന അയോഗ്യമാണെന്നും സ്നേഹത്തിന്റെ പാരമ്യതയിലാണ് ബലി അര്പ്പിക്കേണ്ടതെന്നും പെസഹായും ദുഃഖവെള്ളിയും ഉയിര്പ്പുഞായറും ആഴമായ ആത്മീയതയിലേക്ക് നയിക്കപ്പെടണമെന്നും ആര്ച്ച്ബിഷപ് കൂട്ടിച്ചേര്ത്തു.
Tags : Mar Thomas Tarayil nattuvishesham local news