കൊല്ലം :ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ എബോള പ്രതിരോധ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് , നെടുങ്ങോലം താലൂക് ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. മോക്ക് ഡ്രില്ലില്‍ എബോള വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ആര്‍ആര്‍ടി യോഗം ചേര്‍ന്ന് സ്ഥാപനങ്ങള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍, പ്രോട്ടോകോള്‍ പ്രകാരമുള്ള സജ്ജീകരണങ്ങള്‍ എന്നിവ വിലയിരുത്തി.
എബോള സാഹചര്യം ഉണ്ടായാല്‍ പ്രതിരോധത്തിനാവശ്യമായ രീതിയില്‍ ആശുപത്രികള്‍ സജ്ജമാണെന്ന് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. രേഖ എം. രവീന്ദ്രന് അറിയിച്ചു.
Tags : Ebola prevention mock drill