x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​എ​സ്എ​സ്എ​സ് ചെ​മ്പേ​രി ട്ര​സ്റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം

വെബ് ഡെസ്ക്
Published: July 21, 2026 01:30 AM IST | Updated: July 21, 2026 01:30 AM IST

ചെ​മ്പേ​രി ട്ര​സ്റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം മ​ദ​ർ തെ​രേ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ

ചെ​മ്പേ​രി: ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​ (ടി​എ​സ്എ​സ്എ​സ്) യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ചെ​മ്പേ​രി ട്ര​സ്റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ചെ​മ്പേ​രി മ​ദ​ർ തെ​രേ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​റും ടി​എ​സ്എ​സ്എ​സ് ചെ​മ്പേ​രി ട്ര​സ്റ്റ് ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​തോ​മ​സ് ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ജോ​യ്സി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി​ച്ച​ൻ പാ​റ​ത്താ​ന​ത്ത്, ചെ​മ്പേ​രി ബ​സി​ലി​ക്ക അ​സി​സ്റ്റ​ന്‍റ് റെ​ക്ട​ർ ഫാ. ​മാ​ർ​ട്ടി​ൻ തു​റ​യ്ക്ക​ൽ, ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മേ​രി ഫ്രാ​ൻ​സി​സ്, വാ​ർ​ഡ് മെം​ബ​ർ പൗ​ളി​ൻ തോ​മ​സ്, ചെ​മ്പേ​രി ട്ര​സ്റ്റ് ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ആ​ലീ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചടങ്ങിൽ മി​ക​ച്ച ക​ർ​ഷ​ക​ൻ സ​ണ്ണി മൂ​ക്ക​നോ​ലി​യ്ക്ക​ൽ, സീ​നി​യ​ർ സി​റ്റി​സ​ൺ ഏ​ലി​ക്കു​ട്ടി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up