പത്തനംതിട്ട: ഈവി കലാമണ്ഡലം സർഗോൽസവം 23 ന് അടൂർ ഗീതം ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചയ്ക്ക് 12നു നടക്കുന്ന സമ്മേളനം അടൂർ ഡിവൈഎസ്.പി വി. എസ്. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യും.
കലാമണ്ഡലം ഡയറക്ടർ മാന്നാനം ബി. വാസുദേവൻ അധ്യക്ഷത വഹിക്കും. ഡോ. എം. എം. ബഷീർ മുഖ്യപ്രഭാഷണം നടത്തും. മൂന്നിന് ചലച്ചിത്ര സംവിധായകൻ ബ്ലെസി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമഗ്ര സംഭാവനയ്ക്കുള്ള ഈവി കലാമണ്ഡലം കലാരത്ന പുരസ്കാരം മധു ബാലകൃഷ്ണനും കൂടാതെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭകൾക്കായുള്ള ശ്രേഷ്ഠശ്രീ പുരസ്കാരം ഡോ. ചേർത്തല ഗോവിന്ദൻകുട്ടി, പ്രഫ. കടമ്മനിട്ട വാസുദേവൻ പിള്ള, കൊടുമൺ ഗോപാലകൃഷ്ണൻ, അനിൽ ഏഷ്യാനെറ്റ്, മാന്നാനം ജി. സോമൻ, രാഗം ബിജി എന്നിവർക്കും ഈവി കലാമണ്ഡലം ഓണറബിൾ സിറ്റിസൺ അവാർഡ് ടി. ടി. യേശുദാസിനും നൽകും. ആറിനു നൃത്ത സംഗീത മെഗാറിയാലിറ്റിഷോയുംനടക്കും. കലാമണ്ഡലം ഭാരവാഹികളായ സൂര്യൻ, ദിനരാജ്, ദർശന, ജ്യോതിലക്ഷ്മി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.