x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ട്ട വി​ല കു​തി​ച്ചു​യ​രു​ന്നു

വെബ് ഡെസ്ക്
Published: September 1, 2026 12:18 AM IST | Updated: September 1, 2026 12:18 AM IST

കോഴിമുട്ട

കൊ​ല്ലം: കോ​ഴി​മു​ട്ട​യു​ടെ​യും താ​റാ​മു​ട്ട​യു​ടെയും വി​ല കു​തി​ച്ചു​യ​രു​ന്നു. താ​റാ​വ് മു​ട്ട​യ്ക്ക് 16.50 രൂ​പ വ​രെ​യാ​യി. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ ഒ​ന്ന​ര രൂ​പ​വ​രെ കൂ​ടു​ത​ല്‍ വാ​ങ്ങു​ക​യാ​ണ്. കോ​ഴി മു​ട്ട​യ്ക്ക് ഒ​മ്പ​തു രൂ​പ​യാ​ണ് വി​ല. ചി​ല്ല​റ വി​ല​യ്ക്ക് വാ​ങ്ങു​മ്പോ​ള്‍ 50 പൈ​സ കൂ​ടും.

കോ​ഴി​ത്തീ​റ്റ​യു​ടെ വി​ല കു​തി​ച്ചു​യ​ര്‍​ന്ന​താ​ണ് മു​ട്ട​വി​ല കൂ​ടാ​ന്‍ പ്ര​ധാ​ന കാ​ര​ണം. ത​മി​ഴ്‌​നാ​ട്ടി​ലെ ഫാ​മു​ക​ളി​ല്‍ ചൂ​ടു​മൂ​ലം കോ​ഴി​ക​ള്‍ ച​ത്തൊ​ടു​ങ്ങി​യ​തും പ​ശ്ചി​മേ​ഷ്യ​ന്‍ യു​ദ്ധ​ത്തെ തു​ട​ര്‍​ന്ന് ക​യ​റ്റു​മ​തി ത​ട​സ​പ്പെ​ട്ട​പ്പോ​ള്‍ ക​ര്‍​ഷ​ക​ര്‍ കോ​ഴി​ക​ളെ വി​റ്റ​ഴി​ച്ച​തും വി​പ​ണി​യി​ല്‍ മു​ട്ട ല​ഭ്യ​ത കു​റ​യാ​നി​ട​യാ​ക്കി.

ത​മി​ഴ്‌​നാ​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടെ സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യി വ​ലി​യ തോ​തി​ല്‍ മു​ട്ട വേ​ണ്ടി​വ​ന്ന​ത് മു​ട്ട ല​ഭ്യ​ത കു​റ​യാ​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.ഇ​തി​നു​പു​റ​മെ സോ​യാ​ബീ​ന്‍, ചോ​ളം എ​ന്നി​വ​യു​ടെ വി​ല ഉ​യ​ര്‍​ന്ന​തോ​ടെ കോ​ഴി​ത്തീ​റ്റ വി​ല​യും കു​തി​ച്ചു.

എ​ഥ​നോ​ള്‍ പാ​ര​യാ​യി

പെ​ട്രോ​ളി​ല്‍ എ​ഥ​നോ​ള്‍ ക​ല​ര്‍​ത്താ​നു​ള്ള ഇ-20 ​ന​യ​മാ​ണ് മു​ട്ട​വി​ല കു​തി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ പ്ര​ധാ​ന ഘ​ട​കം. എ​ഥ​നോ​ള്‍ നി​ര്‍​മാ​ണ​ത്തി​നാ​യി മ​ക്ക​ച്ചോ​ളം കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ വി​പ​ണി​യി​ല്‍ ല​ഭ്യ​ത കു​റ​ഞ്ഞു. അ​തി​നൊ​പ്പം വി​ല​യും ഉ​യ​ര്‍​ന്നു. ഇ​തി​നു​പു​റ​മെ സോ​യാ​ബീ​ന്‍ എ​ന്നി​വ​യു​ടെ വി​ല ഉ​യ​ര്‍​ന്നു.

കോ​ഴി​ത്തീ​റ്റ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​സം​സ്‌​കൃ​ത വ​സ്തു​വാ​യ മ​ക്ക​ച്ചോ​ള​ത്തി​ന്‍റെ വി​ല​യും അ​നു​ബ​ന്ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യും ഉ​യ​ര്‍​ന്ന​തോ​ടെ കോ​ഴി​ത്തീ​റ്റ​യ്ക്കു കു​ത്ത​നേ വി​ല കൂ​ടി.
50 കി​ലോ​ഗ്രാ​മി​ന്‍റെ ഒ​രു ചാ​ക്ക് കോ​ഴി​ത്തീ​റ്റ​യ്ക്ക് 2300 രൂ​പ വ​രെ​യാ​യി. കോ​ഴി​വ​ള​ര്‍​ത്ത​ല്‍ ചെ​ല​വി​ന്‍റെ 70 ശ​ത​മാ​നം തീ​റ്റ ചെ​ല​വാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews Egg price

Recent News

Corehub Up