ഏറ്റുമാനൂർ: സംസ്ഥാന സർക്കാർ രൂപീകരിച്ച വയോജന വകുപ്പ് കേരളത്തിന്റെ സമഗ്ര വികസനത്തിന് നാന്ദികുറിക്കുമെന്ന് ചീഫ് വിപ്പ് അപു ജോൺ ജോസഫ്. കേരള സീനിയർ ലീഡേഴ്സ് ഫോറത്തിന്റെ സംസ്ഥാന ക്യാമ്പ് തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ, റബർ ബോർഡ് ചെയർമാൻ എൻ. ഹരി, അഡ്വ. വി.ബി. ബിനു, അഡ്വ. വി.ആർ.ബി. നായർ, മാത്യു മൈക്കിൾ കങ്ങഴ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്നു രാവിലെ നടക്കുന്ന സൗഹൃദ കൂട്ടായ്മ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, നാട്ടകം സുരേഷ് എംഎൽഎ, പഴകുളം മധു എംഎൽഎ തുടങ്ങിയവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ എൻ.വി. പ്രദീപ്കുമാറിന്റെ അധ്യക്ഷതയിൽ കൂടുന്ന സാംസ്കാരിക സമ്മേളനം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
Tags : Apu John Joseph Elderly population Nattuvishesham District news