x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ്: കു​ടും​ബ​ശ്രീ​യു​ടെ തെ​രു​വുനാ​ട​ക പ​ര്യ​ട​നം തു​ട​ങ്ങി


Published: April 1, 2026 05:55 AM IST | Updated: April 1, 2026 05:55 AM IST

ഇ​ടു​ക്കി: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട​ര്‍​മാ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കു​ടും​ബ​ശ്രീ​യു​ടെ​യും സ്വീ​പ്പി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന തെ​രു​വുനാ​ട​ക​പ​ര്യ​ട​ന​ത്തി​ന് തു​ട​ക്ക​മാ​യി. പ​ര്യ​ട​ന​ത്തി​ന്‍റെ ഫ്ലാഗ് ഓ​ഫ് ജി​ല്ലാ ക​ള​ക്ട​ര്‍ ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് നി​ര്‍​വ​ഹി​ച്ചു.

ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴുവ​രെ കു​ടും​ബ​ശ്രീ ക​ലാ​സ​മി​തി​യാ​യ രം​ഗ​ശ്രീ​യു​ടെ നാ​ട​കം അ​ര​ങ്ങേ​റും. ഇ​ന്ന​ലെ കു​മ​ളി, മ​ണ്ണാം​കു​ടി, വ​ള്ള​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ട​കം അ​ര​ങ്ങേ​റി.​ ഇ​ന്ന് അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​മ​ല​ക്കു​ടി, ഇ​രു​ന്പുപാ​ലം, ചി​ന്ന​പൂ​വ്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലും അ​ഞ്ചി​ന് കാ​ന്ത​ല്ലൂ​ര്‍, കോ​വി​ല്‍​ക്ക​ട​വ്, ദ​ണ്ഡു​ക്കൊ​മ്പ്, പൊ​ങ്ക​മ്പി​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​റി​ന് വ​ട്ട​വ​ട, കൊ​ട്ട​ക്കാ​മ്പൂ​ര്‍, കോ​വി​ലൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും ഏ​ഴി​ന് മ​റ​യൂ​ര്‍, നൂ​റു​വീ​ട്, കൂ​ട​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും നാ​ട​കം അ​വ​ത​രി​പ്പി​ക്കും.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നാ​ട​കം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സു​ജ​ന്തി, ഷൈ​ല​ജ, ഓ​മ​ന, ജ​മീ​ല, ലൗ​ലി എ​ന്നി​വ​രാ​ണ് നാ​ട​ക​ത്തി​ലെ അ​ഭി​നേ​താ​ക്ക​ള്‍.

Tags : nattu vishesham Kudumbashree street theatre

Recent News

Corehub Up