x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​ത സു​ര​ക്ഷാ വാ​രാ​ച​ര​ണം; സെമിനാർ സംഘടിപ്പിച്ചു


Published: July 1, 2026 05:23 AM IST | Updated: July 1, 2026 05:23 AM IST

ദേ​ശീ​യ വൈ​ദ്യു​ത സു​ര​ക്ഷാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ കെ​എ​സ്ഇ​ബി കോ​വൂ​ർ സെ​ക്‌ഷൻ അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ

കോ​ഴി​ക്കോ​ട്: കെ​എ​സ്ഇ​ബി മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​വൂ​ർ സെ​ക്‌​ഷ​ന്‍റെ​യും ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഫി​സി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ വൈ​ദ്യു​ത സു​ര​ക്ഷാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജി​ൽ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

കോ​വൂ​ർ സെ​ക്‌​ഷ​ൻ അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ റി​തി​ൻ റാം ​ഉ​ദ്ഘാ​ട​നം ചെയ്തു. വൈ​ദ്യു​തി മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള വി​വി​ധ അ​പ​ക​ട​ങ്ങ​ളെ​യും വൈ​ദ്യു​തി സു​ര​ക്ഷ​യോ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​പ്പ​റ്റി​യും​ ​അദ്ദേഹം ക്ലാ​സെ​ടു​ത്തു.​

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ബി​ജു ജോ​സ​ഫ്, പ്ര​ഫ. ചാ​ർ​ലി ക​ട്ട​ക്ക​യം, ഫി​സി​ക്സ് വ​കു​പ്പ് മേ​ധാ​വി ഡോ. ​എ​ൻ.​അ​പ​ർ​ണ, ഡോ. ​നി​ജേ​ഷ്. കെ. ​ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up