കേരള ഇലക്ട്രിക്കൽ വയർമെൻ അസോസിയേഷൻ വാർഷിക സമ്മേളനം
പുലാപ്പറ്റ: കേരള ഇലക്ട്രിക്കൽ വയർമെൻ അസോസിയേഷൻ (സ്വതന്ത്രൻ) 23 മത് വാർഷിക സമ്മേളനം ചേർന്നു. കെഎസ്ഇബി കോങ്ങാട് അസി. എൻജിനീയർ കെ. സുപ്രഭാത് ഉദ്ഘാടനം ചെയ്തു. കെഇഡബ്ല്യുഎ (എസ്) യൂണിറ്റ് പ്രസിഡന്റ് പി. ജനാർദനൻ അധ്യക്ഷനായി. സെക്രട്ടറി കെ. ശ്രീകുമാർ കുളങ്ങര, എക്സിക്യൂട്ടീവ് എൻജിനീയർ കെ.ആർ. ജയൻ, എഇ മാരായ പ്രേംകുമാർ, കെ. ഉണ്ണികൃഷ്ണൻ, പി.യു.രമേഷ്, വാർഡ് അംഗം സി.എൻ. ശിവദാസൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഇലക്ട്രീഷ്യന്മാർക്ക് ക്ലാസ് എടുത്തു.