പട്ടത്തുവയൽ ഗ്രീൻ ഷെഡ് പദ്ധതി പ്രദേശത്ത് ് വൃക്ഷത്തൈ നടുന്നു.
ചെറുപുഴ: നബാർഡിന്റെ സ്ഥാപകദിനമായ ജൂലൈ 12ന് മുന്നോടിയായി കോഴിച്ചാൽ പട്ടത്തുവയൽ ഗ്രീൻ ഷെഡ് പദ്ധതി പ്രദേശത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ജില്ലാതല ഉദ്ഘാടനം നടത്തി. ജില്ലാ നബാർഡ് ജനറൽ മാനേജർ ജിഷി മോൻ, ചെറുപുഴ പഞ്ചായത്തംഗം റോഷി ജോസ് എന്നിവർ ചേർന്ന് ഫലവൃക്ഷത്തൈ നട്ടുകൊണ്ടാണ് സ്ഥാപകദിനം ആചരിച്ചത്. ഗ്രീൻ ഷെഡ് കമ്മിറ്റി പ്രസിഡന്റ് സെബാസ്റ്റ്യൻ കണ്ടത്തിൽ, ജോർജുകുട്ടി കാവാലം, പ്രകാശ് പനന്താനം, ജിൻസ് വറവുങ്കൽ, ദാസൻ, ധർമേശൻ, സിആർഡി പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷാജി, ജോസഫ് കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
Tags : Planted Nattuvishesham District News