x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ത്ത​ല്ലൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ൽ ആ​ന​യൂ​ട്ടും അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തിഹോ​മ​വും

വെബ് ഡെസ്ക്
Published: July 27, 2026 04:38 AM IST | Updated: July 27, 2026 04:38 AM IST

തൃ​ത്ത​ല്ലൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ആ​ന​യൂ​ട്ട്.

വാ​ടാ​ന​പ്പ​ിള്ളി: തൃ​ത്ത​ല്ലൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ൽ ആ​ന ഊ​ട്ടും അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും ന​ട​ന്നു. ച​ട​ങ്ങു​ക​ൾ​ക്ക് ക്ഷേ​ത്രം ത​ന്ത്രി പ​ഴ​ങ്ങാ​പ​റ​മ്പ് മ​ന​യി​ൽ കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യും ക്ഷേ​ത്രം മേ​ൽ​ശാ​ന്തി വാ​സു​ദേ​വ​ൻ ന​മ്പൂ​രി​യും മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഒ​രു മാ​സ​ക്കാ​ലം നീ​ണ്ടു നി​ൽ​ക്കു​ന്ന രാ​മാ​യ​ണ മാ​സാ​ച​ര​ണ ച​ട​ങ്ങ​ളു​ക​ളാ​ണ് ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഒാ​ഗ​സ്റ്റ് 12ന് ​രാ​വി​ലെ അ​ഞ്ചു മു​ത​ൽ പി​തൃ​ത​ർ​പ്പ​ണ​വും വി​ശേ​ഷാ​ൽ തി​ല​ഹോ​മ​വും ഉ​ണ്ടാ​വും. പി​തൃ​ത​ർ​പ്പ​ണ​ത്തി​ന് എ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ക്ഷേ​ത്രം​വ​ക പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ഉ​ണ്ടാ​വും. ച​ട​ങ്ങു​ക​ൾ​ക്ക് തൃ​ത്ത​ല്ലൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഗി​രി​ഷ് മാ​ത്തു​ക്കാ​ട്ടി​ൽ, ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ പ്ര​വീ​ൺ ചെ​റു​ക​ര, എ.​ആ​ർ. വാ​സു, സ​രി​ത ഗ​ണേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Elephant Feeding

Recent News

Corehub Up