x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​യേ​റി​യ സ്ഥ​ലം തി​രി​ച്ചു​പി​ടി​ച്ച് റോ​ഡ് നി​ര്‍​മി​ച്ചു

വെബ് ഡെസ്ക്
Published: October 4, 2026 10:52 PM IST | Updated: October 4, 2026 10:52 PM IST

തൊ​ടു​പു​ഴ: സ്വ​കാ​ര്യ വ്യ​ക്തി കൈ​യേ​റി വി​ല്‍​പ്പ​ന ന​ട​ത്തി​യ പ​ഞ്ചാ​യ​ത്തു​വ​ക സ്ഥ​ലം നാ​ട്ടു​കാ​ര്‍ തി​രി​ച്ചി​പി​ടി​ച്ച് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ റോ​ഡ് നി​ര്‍​മി​ച്ചു. ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ര്‍​ഡി​ലാ​ണ് എം​വി​ഐ​പി ക​നാ​ലി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച് അ​ട്ട​ക്കു​ളം റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന വി​ധം പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു കി​ഷോ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ എ​ട്ട് അ​ടി വീ​തി​യി​ല്‍ 200 മീ​റ്റ​ര്‍ റോ​ഡ് നി​ര്‍​മി​ച്ച​ത്. മു​ന്‍​പ് ന​ട​പ്പു​വ​ഴി​യാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​ഞ്ചാ​യ​ത്ത​ധീ​ന​ത​യി​ലു​ള്ള സ്ഥ​ലം സ്വ​കാ​ര്യ വ്യ​ക്തി കൈ​യേ​റി കൃ​ഷി ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് മൂ​ന്ന​ര​ല​ക്ഷം രൂ​പ​യ്ക്കു സ്ഥ​ലം വി​ല്‍​പ്പ​ന ന​ട​ത്തു​ക​യും ചെ​യ്തു. ഈ ​സ്ഥ​ല​ത്തോ​ട് ചേ​ര്‍​ന്ന് വാ​ര്‍​ഡി​ല്‍ പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​ക്ക് സ്ഥ​ലം ല​ഭ്യ​മാ​യ​പ്പോ​ഴാ​ണ് പ​ഞ്ചാ​യ​ത്തു​വ​ക സ്ഥ​ലം കൈ​യേ​റി​യ​താ​യി അ​ധി​കൃ​ത​ര്‍​ക്ക് ബോ​ധ്യ​മാ​യ​ത്.

റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​മീ​ര്‍ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​എം. മു​ജീ​ബ് , ബി​ന്ദു​കി​ഷോ​ര്‍, സി​ഡി​എ​സ് മെം​ബ​ര്‍ സീ​ന ന​വാ​സ്, കെ.​എം. മു​ഹ​മ്മ​ദ്, എം.​എ​സ്. റെ​ജി, സൗ​ദ ക​രീം, വി.​എ​സ്. അ​ജി​ത എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up