x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യി​ലെ കൈ​യേ​റ്റ​ങ്ങ​ളും അ​ന​ധി​കൃ​ത നി​ർ​മാ​ണ‌​വും പ​രി​ശോ​ധി​ക്കും


Published: July 12, 2026 11:36 PM IST | Updated: July 12, 2026 11:36 PM IST

പ്രതീകാത്മക ചിത്രം

മേ​ലു​കാ​വ്: ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ​യി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി പ​രി​ശോ​ധി​ക്കും. അ​ന​ധി​കൃ​ത​മാ​യി ത​ടി വെ​ട്ടി​യ സ്ഥ​ല​വും പൊ​തു​സ്ഥ​ല​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി റോ​ഡ് നി​ർ​മി​ച്ച സ്ഥ​ല​വും സ​മി​തി പ​രി​ശോ​ധി​ക്കും. തു​ട​ർ​ന​ട​പ​ടി​ക്കാ​യി റ​വ​ന്യൂ അ​ധി​കാ​രി​ക​ളോ​ട് നി​ർ​ദേ​ശി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഭ​ര​ണ​സ​മി​തി സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. പൂ​ഞ്ചി​റ​യി​ൽ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ വി​ഷ​യം ച​ർ​ച്ച​യ്ക്കെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് തു​ട​ർ​ന​ട​പ​ടി​ക്കാ​യി ബു​ധ​നാ​ഴ്ച സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​ത്.

വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ത​ന്നെ പ്ര​കൃ​തി​യെ ന​ശി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി​യി​രു​ന്നു. ഇ​വി​ടു​ത്തെ ജൈ​വ അ​ട​യാ​ള​മാ​യ ചി​റ്റീ​ന്തും വ്യാ​പ​ക​മാ​യി വെ​ട്ടി ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ​രു​മാ​ന​മാ​ർ​ഗം കൂ​ടി​യാ​ണ് ചി​റ്റീ​ന്ത്. കു​ന്നി​ൻ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്വാ​ഭാ​വി​ക ജ​ല ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തു​ന്ന നി​ർ​മാ​ണ​ങ്ങ​ളും മ​ല​ഞ്ചെ​രി​വു​ക​ളു​ടെ സ്ഥി​ര​ത​യെ ബാ​ധി​ക്കു​ന്ന അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഭാ​വി​യി​ൽ ഗു​രു​ത​ര​മാ​യ ദു​ര​ന്ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. പ്ര​കൃ​തി​യെ അ​വ​ഗ​ണി​ച്ചു​ള്ള അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളും കു​ന്നി​ൻ​പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത മ​നു​ഷ്യ ഇ​ട​പെ​ട​ലു​ക​ളും ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ തു​ട​ങ്ങി​യ ദു​ര​ന്ത​ങ്ങ​ളു​ടെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി വി​ദ​ഗ്ധ​ർ ആ​വ​ർ​ത്തി​ച്ച് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ പോ​ലു​ള്ള പ​രി​സ്ഥി​തി ദു​ർ​ബ​ല മേ​ഖ​ല​ക​ളി​ൽ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളും നി​ർ​മാ​ണ​ങ്ങ​ളും ഉ​ട​ൻ ക​ണ്ടെ​ത്തി ത​ട​യാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രേ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​രും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Ilaveezhapoonchira Nattuvishesham District News

Recent News

Corehub Up