x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​രി​സ്ഥി​തി മ​ഹോ​ത്സ​വം

വെബ് ഡെസ്ക്
Published: July 24, 2026 10:39 PM IST | Updated: July 24, 2026 10:39 PM IST

പ്രതീകാത്മക ചിത്രം

പൊ​ൻ​കു​ന്നം: വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്നും നാ​ളെ​യും പ​രി​സ്ഥി​തി മ​ഹോ​ത്സ​വം ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ​രു​ന്ന സ്‌​കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രി​സ്ഥി​തി സ്‌​നേ​ഹി​ക​ൾ​ക്കു​മാ​യാ​ണ് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ണി​മ​ല​യാ​ർ എ​ന്ന പേ​രി​ൽ രൂ​പ​ക​ല്പ​ന ചെ​യ്ത വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി. പ​രി​സ്ഥി​തി മ​ഹോ​ത്സ​വ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​എ​സ്. പു​ഷ്‌​ക​ലാ​ദേ​വി​യും സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ കെ. ​ബി​നു​വു​മാ​ണ്.

ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് ര​ജി​സ്‌​ട്രേ​ഷ​ൻ, 10ന് ​സ​മ്മേ​ള​നം പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​എ​സ്. പു​ഷ്‌​ക​ലാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ. ​ബി​നു പ​ദ്ധ​തി പ​രി​ച​യ​പ്പെ​ടു​ത്തും.

ഹ​രി​ത​സേ​നാം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും. അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ കെ.​ബി. സു​ഭാ​ഷ് സ​ന്ദേ​ശം ന​ൽ​കും. 11.20ന് ​വ​ന​ശാ​സ്ത്ര​ജ്ഞ​ൻ ഡോ.​ ടി.​വി. സ​ജീ​വ് ക്ലാ​സ് ന​യി​ക്കും. തു​ട​ർ​ന്ന് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഡോ.​ വി. അ​മ്പി​ളി, സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ, ഡോ. ​മാ​ത്യു ജേ​ക്ക​ബ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ക്കും. 5.45ന് ​ഭ​ട്ടാ​സ്യ നൃ​ത്തം, 6.20ന് ​പ​രി​സ്ഥി​തി ച​ല​ച്ചി​ത്ര​മേ​ള ഫോ​റ​സ്റ്റ് അ​സി​സ്റ്റ​ന്‍റ് ക​ൺ​സ​ർ​വേ​റ്റ​ർ പി.​എം. പ്ര​ഭു ഉ​ദ്ഘാ​ട​നം ചെ​യ്യും.

നാ​ളെ രാ​വി​ലെ 6.30ന് ​യോ​ഗ, 7.30ന് ​പ്ര​കൃ​തിന​ട​ത്തം ഉ​ദ്ഘാ​ട​നം മു​ൻ എം​എ​ൽ​എ ഡോ.​എ​ൻ. ജ​യ​രാ​ജ്, 10ന് ​ഡോ. അ​പ​ർ​ണ പു​രു​ഷോ​ത്ത​മ​നു​മാ​യി മു​ഖാ​മു​ഖം, 11.30ന് ​ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ ക്ലാ​സ് ന​യി​ക്കും. ര​ണ്ടി​ന് പ​രി​സ്ഥി​തി ക്വി​സ്. നാ​ലി​ന് സ​മാ​പ​ന​സ​മ്മേ​ള​നം മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ ശ്രീ​ധ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ടി​ക​ളു​ടെ​യും ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും പ​രി​സ്ഥി​തി പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വു​മു​ണ്ട്. ഇ​ന്നു കാ​ർ​ഷി​ക വി​ക​സ​ന​സ​മി​തി​യു​ടെ നാ​ട്ടു​ച​ന്ത​യും ന​ട​ത്തും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​എ​സ്. പു​ഷ്‌​ക​ലാ​ദേ​വി, ചെ​യ​ർ​മാ​ൻ കെ. ​ബി​നു, ജ​ന​റ​ൽ ക​ൺ​വീ​ന​ർ മ​നോ​ജ് ചാ​ക്കോ, സെ​ക്ര​ട്ട​റി എം. ​സൗ​മ്യ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ പി.​ജെ. ശോ​ശാ​മ്മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Environmental Festival

Recent News

Corehub Up