x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ന്ദ​ര്‍​കു​ഞ്ജ് ഫ്ലാ​റ്റ് മാ​ര്‍​ച്ചി​ല്‍ പൊ​ളി​ക്കും; ഉ​ട​മ​ക​ള്‍ താ​ക്കോ​ലു​ക​ള്‍ കൈ​മാ​റി​ത്തു​ട​ങ്ങി

വെബ് ഡെസ്ക്
Published: November 27, 2026 05:59 AM IST | Updated: November 27, 2026 05:59 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: വൈ​റ്റി​ല സി​ല്‍​വ​ര്‍ സാ​ന്‍​ഡ് ഐ​ല​ന്‍​ഡി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ച​ന്ദ​ര്‍​കു​ഞ്ജ് ആ​ര്‍​മി ട​വേ​ഴി​ലെ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ബി, ​സി ട​വ​റു​ക​ളു​ടെ പൊ​ളി​ച്ചു നീ​ക്ക​ല്‍ മാ​ര്‍​ച്ചി​ല്‍ ന​ട​ക്കും. ട​വ​റു​ക​ളി​ലെ ഉ​ട​മ​ക​ള്‍ അ​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ളു​ടെ താ​ക്കോ​ലു​ക​ള്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച് ത​ഹ​സി​ല്‍​ദാ​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ആ​ര്‍​മി വെ​ല്‍​ഫെ​യ​ര്‍ ഹൗ​സിം​ഗ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന് (എ​ഡ​ബ്ല്യു​എ​ച്ച്ഒ) കൈ​മാ​റി​ത്തു​ട​ങ്ങി. താ​ക്കോ​ല്‍ കൈ​മാ​റ്റം ഈ​യാ​ഴ്ച പൂ​ര്‍​ത്തി​യാ​കും. എ​ല്ലാം പൂ​ര്‍​ത്തി​യാ​യാ​ല്‍ മാ​ര്‍​ച്ചി​ല്‍ പൊ​ളി​ക്കാ​നാ​ണ് തീ​രു​മാ​നം.

ഒ​ക്ടോ​ബ​ര്‍ 21ന് ​ഫോ​ര്‍​ട്ടുകൊ​ച്ചി ആ​ര്‍​ഡി​ഒ ജി. ​സാ​യ് കൃ​ഷ്ണ​യും മും​ബൈ കേ​ന്ദ്ര​മാ​യ എ​ഡി​ഫൈ​സ് എ​ന്‍​ജി​നി​യ​റിം​ഗ് പ്ര​തി​നി​ധി ഷാ​ജി കോ​ശി​യും പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു​ള്ള ക​രാ​ര്‍ ഒ​പ്പു​വ​ച്ചു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട് 22 മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ളു​ടെ ഘ​ട​ന​യി​ലു​ള്ള ഗു​രു​ത​ര​മാ​യ ന്യൂ​ന​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ട​വ​റു​ക​ള്‍ പൊ​ളി​ച്ച് പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ 2025 ഫെ​ബ്രു​വ​രി മൂ​ന്നി​നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

9.66 കോ​ടിയു​ടെ ക​രാ​ര്‍

മ​ര​ട് ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ച്ച എ​ഡി​ഫൈ​സ് എ​ന്‍​ജി​നി​യ​റിം​ഗാ​ണ് ക​രാ​റു​കാ​ര്‍. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക​മ്പ​നി​യാ​യ ജെ​റ്റ് ഡി​മോ​ളി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് എ​ഡി​ഫൈ​സ് എ​ന്‍​ജി​നി​യ​റിം​ഗ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. നി​യ​ന്ത്രി​ത സ്‌​ഫോ​ട​ന​ത്തി​ലൂ​ടെ 26 നി​ല​ക​ളു​ള്ള ഈ ​ഇ​ര​ട്ട ട​വ​റു​ക​ള്‍ പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ആ​റു മാ​സ​മാ​ണ്. അ​വ​ശി​ഷ്ട​ങ്ങ​ള്‍ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ നീ​ക്കും. ഇ​രു ട​വ​റു​ക​ളും സ്‌​ഫോ​ട​ന​ത്തി​ലൂ​ടെ വീ​ഴ്ത്തി​യ ശേ​ഷം ബേ​സ്‌​മെ​ന്‍റ് സ്ലാ​ബും പൈ​ല്‍ ക്യാ​പ്പും ഉ​ള്‍​പ്പ​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്ക​ണം.

അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കു​ന്ന​ത് ഉ​ള്‍​പ്പ​ടെ ജി​എ​സ്ടി​ക്ക് പു​റ​മേ 9.66 കോ​ടി രൂ​പ​യ്ക്കാ​ണ് ക​രാ​ര്‍. ഇ​തി​ല്‍ 6.25 കോ​ടി രൂ​പ ട​വ​റു​ക​ളി​ലെ ലി​ഫ്റ്റ് ഒ​ഴി​കെ​യു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ള്‍​ക്കു​ള്ള വി​ല​യാ​ണ്. പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന സാ​മ​ഗ്രി​ക​ളു​ടെ മൂ​ല്യ​മ​ട​ക്കം 15 കോ​ടി​യോ​ള​മാ​ണ് ആ​കെ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 9.66 കോ ​ടി രൂ​പ എ​ഡ​ബ്ല്യു​എ​ച്ച്ഒ എ​സ്‌​ക്രോ അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്.

എ ട​വ​റി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം

ഇ​ര​ട്ട ട​വ​റു​ക​ള്‍​ക്ക് സ​മീ​പ ത്തെ 14 ​നി​ല​യു​ള്ള എ ​ട​വ​റി​ന്‍റെ സു​ര​ക്ഷ​യും സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ക​രാ​റി​ലു​ണ്ട്. സ​മീ​പ​ത്തെ എ ​ട​വ​റി​ന് കേ​ടു പാ​ടു​ക​ള്‍ ഇ​ല്ലെ​ന്ന് സ്‌​ഫോ​ട​ന ശേ​ഷം ഐ​ഐ​ടി മ​ദ്രാ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ലൂ​ടെ ഉ​റ​പ്പാ​ക്ക​ണം.

Tags : Chandarkunj flats nattuvishesham localnews demolished in March

Recent News

Corehub Up