x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്


Published: March 10, 2026 09:49 PM IST | Updated: March 10, 2026 09:49 PM IST

എ​രു​മേ​ലി​യി​ലും മു​ക്കൂ​ട്ടു​ത​റ​യി​ലും
വ്യാ​പാ​രസ​മു​ച്ച​യ​ങ്ങ​ൾ​ക്ക് എ​ട്ടു കോ​ടി

എ​രു​മേ​ലി: എ​ട്ടു കോ​ടി രൂ​പ ചെ​ല​വട്ട് എ​രു​മേ​ലി​യി​ലും മു​ക്കൂ​ട്ടു​ത​റ​യി​ലും വ്യാ​പാ​ര സ​മു​ച്ച​യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് മു​ഖ്യ പ​രി​ഗ​ണ​ന ന​ൽ​കി എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ​മ്മ ഏ​ബ്ര​ഹാം അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സ​ജീ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​തി​യ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് മൂ​ന്ന് കോ​ടി, പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ത്തി​ന്‍റെ​യും മു​ക്കൂ​ട്ടു​ത​റ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ന്‍റെ​യും പു​ന​ർ നി​ർ​മാ​ണ​ത്തി​ന് എ​ട്ട് കോ​ടി, ലൈ​ഫ് ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ​ക്ക് 28 കോ​ടി, അ​ങ്ക​ണ​വാ​ടി പോ​ഷ​കാ​ഹാ​രം വി​ത​ര​ണ​ത്തി​നാ​യി 50 ല​ക്ഷം, വ​നി​താ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി 70 ല​ക്ഷം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ.

87,18,32,312 രൂ​പ വ​ര​വും 85,56,24,070 രൂ​പ ചെ​ല​വും16208242 രൂ​പ മി​ച്ച​വും ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു.

പ​ഞ്ചാ​യ​ത്ത് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​ര്‍, അ​ങ്ക​ണ​വാ​ടി​ക​ളു​ടെ ന​വീ​ക​ര​ണം, ചെ​മ്പ​ക​പ്പാ​റ​യി​ലെ വൃ​ദ്ധ​സ​ദ​നം പ്ര​വ​ർ​ത്തി​പ്പി​ക്ക​ൽ, ഷീ ​ഹോ​സ്റ്റ​ലി​ന്‍റെ വി​പു​ലീ​ക​ര​ണം, വ​യോ​ജ​ന സം​ര​ക്ഷ​ണ​ത്തി​ന് പ​ദ്ധ​തി​ക​ൾ എ​ന്നി​വ ന​ട​പ്പാ​ക്കാ​ന്‍ പ​ദ്ധ​തി​ക​ൾ വേ​ണ​മെ​ന്ന് ബ​ജ​റ്റ് ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

Tags : Budget nattuvishesham local news

Recent News

Corehub Up