ഇഎസ്എ കരടു വിജ്ഞാപനവുമായി ബന്ധപ്പെട്ട് പ്രത്യേക ഗ്രാമസഭ വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് കരിയാത്തുംപാറയിലെ കർഷകർ വാർഡ് മെമ്പർ ജോസ് വെളിയത്തിന് നിവേ
കൂരാച്ചുണ്ട്: കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ഇഎസ്എ കരട് വിജ്ഞാപനത്തിലുള്ള അവ്യക്തത മലയോര കർഷകരിൽ ആശങ്ക ഉയർത്തുന്നു.
കരട് വിജ്ഞാപനത്തിൽ കൂരാച്ചുണ്ട് വില്ലേജ് ഉൾപ്പെട്ടിട്ടില്ലെങ്കിലും കൂരാച്ചുണ്ട് പഞ്ചായത്തിലെ കർഷകർക്ക് ഈ വിഷയത്തിൽ ഏറെ ആശങ്കകളുള്ള സാഹചര്യത്തിൽ പ്രത്യേക ഗ്രാമസഭ വിളിച്ചുചേർത്ത് ഈ വിഷയം ചർച്ച ചെയ്യണമെന്ന് കർഷക സ്വതന്ത്ര സംഘടനയായ കിഫ കൂരാച്ചുണ്ട് യുണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
കൂരാച്ചുണ്ട് പഞ്ചായത്ത് ഏഴാം വാർഡ് ഉൾപ്പെടുന്ന കരിയാത്തുംപാറയിലെ കർഷകർ യോഗം ചേർന്ന് തയ്യാറാക്കിയ നിവേദനം ജോൺ വല്ലയിലിന്റെ നേതൃത്വത്തിൽ കിഫയുടെ പ്രവർത്തകർ വാർഡ് മെമ്പർ ജോസ് വെളിയത്തിന് കൈമാറി.
ഇനി ചേരുന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഈ വിഷയം പ്രത്യേക അജണ്ടയായി ചർച്ച ചെയ്യുമെന്ന് വാർഡ് മെമ്പർ ജോസ് വെളിയത്ത് അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews ESA