പ്രതീകാത്മക ചിത്രം
മേലാറ്റൂര്‍: ആക്കപറമ്പില്‍ കോഴിഫാമില്‍ അനധികൃതമായി സ്ഥാപിച്ച ഇലക്ട്രിക് വേലിയില്‍നിന്ന് ഷോക്കേറ്റ് രണ്ട് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കേസില്‍ ഒന്നാംപ്രതിയായ ആള് അറസ്റ്റില്‍. നെന്മിനി പര്യാടം സ്വദേശി നിരവില്‍ സമീര്‍ (45) ആണ് അറസ്റ്റിലായത്. കേസില്‍ ഫാമിലെ തൊഴിലാളിയായ സിറാജുദീനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പാണ്ടിക്കാട് സിഐ സി.കെ. നാസര്‍ , എസ്ഐ ഷാജിമോന്‍, എഎസ് ഐ ഫക്രുദ്ദീന്‍ അലി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.