കോതമംഗലം വൈഎംസിഎ ഓണാഘോഷവും ഡയാലിസിസ്കൂപ്പണുകളുടെ വിതരണവും
കോതമംഗലം: കോതമംഗലം വൈഎംസിഎ ഓണാഘോഷവും ഡയാലിസിസ് കൂപ്പണുകളുടെ വിതരണവും പുതിയ അംഗങ്ങളുടെ അംഗത്വ വിതരണവും വനിതാ ഫോറം സ്ഥാനാരോഹണവും നടത്തി. വൈഎംസിഎ ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് ടോമി ചെറുകാട്ട് അധ്യക്ഷത വഹിച്ചു. പ്രഫ. ബി. ഗീത ഉദ്ഘാടനം ചെയ്തു.
പുതിയ അംഗങ്ങളുടെ അംഗത്വ വിതരണവും വനിതാഫോറത്തിന്റെ സ്ഥാനാരോഹണവും സബ് റീജണൽ മുൻ ചെയർമാൻ എം.എസ്. എൽദോസ് നിർവഹിച്ചു. വനിതാ ഫോറം പ്രസിഡന്റ് ലിസി ചെറുകാട്ട്, വൈസ് പ്രസിഡന്റ് ഡെയ്സി റോയി, സെക്രട്ടറി മിനി മാമച്ചൻ, ജോയിന്റ് സെകട്ടറി ഡോ. ജിബി ജോജി, ട്രഷറർ പ്രഫ. ലീനാ തോമസ് എന്നിവർ ചുമതലയേറ്റു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ചാരിറ്റി സർവീസ് കൺവീനർ കെ.വി.ജോളി ഡയാലിസിസ് കൂപ്പണുകളുടെ വിതരണം നടത്തി. കലാകായിക മത്സരങ്ങളും ഓണസദ്യയും നടത്തി.
മൂവാറ്റുപുഴ : താലൂക്ക് ലൈബ്രേറിയന്‍സ് യൂണിയന്റെ ഓണാഘോഷം മൂവാറ്റുപുഴ എസ്എന്‍ഡിപി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗവും എഴുത്തുകാരനുമായ ജോസ് കരിമ്പന ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സിന്ധു ശശി അധ്യക്ഷത വഹിച്ചു. സാഹിത്യകാരിയും പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ബിജിലി പ്രബില്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ 25 വര്‍ഷത്തിലധികമായി സേവനമനുഷ്ഠിച്ചു വരുന്ന താലൂക്കിലെ ലൈബ്രേറിയന്മാര്ക്ക് ഓണപ്പുടവ നല്കി ആദരിച്ചു.
Tags : Nattuvishesham Districtnews Deepikanews Onam Celebration