മിനി സിവില്‍ സ്റ്റേഷനിൽ തകരാറിലായ നമ്പര്‍ വണ്‍ ലിഫ്റ്റ്.
കോതമംഗലം: മിനി സിവില്‍ സ്റ്റേഷനിലെ നമ്പര്‍വണ്‍ ലിഫ്റ്റ് തകരാറിലായി. ആറു നിലകളിലായി 20 ഓളം സര്‍ക്കാര്‍ ഓഫിസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഒന്നു മുതല്‍ ആറു നിലകളിലെ ഓഫീസുകളിൽ വിവിധ ആവശ്യത്തിന് എത്തുന്നവരാണ് ഇതോടെ ബുദ്ധിമുട്ടിലായി.
മൂന്ന് ലിഫ്റ്റുകളില്‍ മധ്യഭാഗത്തുള്ള പ്രധാന ലിഫ്റ്റാണ് ഒരാഴ്ചയിലേറെയായി പ്രവര്‍ത്തന രഹിതമായിരിക്കുന്നത്. കേടായ ലിഫ്റ്റിന് മുമ്പില്‍ ബെഞ്ച് കുറുകെയിട്ട് മുന്നറിയിപ്പ് നല്കി. മുമ്പും ഇവിടെ പലതവണ ലിഫ്റ്റ് തകരാറിലായിട്ടുണ്ട്.