സര്‍വകക്ഷി യോഗം കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.
കാളികാവ്: വനാതിര്‍ത്തികളിലെ ജനവാസ മേഖലകളെ ബാധിക്കുന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇഎസ്എ (പരിസ്ഥിതിലോല മേഖല) കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് കാളികാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വകക്ഷി പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു.
അധ്വാനിക്കുന്ന കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതം അനിശ്ചിതത്വത്തിലാക്കുന്ന വിജ്ഞാപനത്തിനെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തംഗം മുസ്തഫ അബ്ദുള്‍ ലത്തീഫിന്റെ നേതൃത്വത്തില്‍ 17ന് അരിമണല്‍ 11ല്‍ നിന്ന് കരുവാരകുണ്ടിലേക്ക് ലോംഗ് മാര്‍ച്ച് നടത്തും.
പ്രതിഷേധത്തില്‍ മുഴുവന്‍ മലയോര ജനതയെയും അണിനിരത്താന്‍ യോഗം ആഹ്വാനം ചെയ്തു. വിഷയത്തില്‍ അടയ്ക്കാക്കുണ്ട്, പാന്ത്ര, കല്‍ക്കുണ്ട് എന്നിവിടങ്ങളിലും സര്‍വകക്ഷി യോഗങ്ങള്‍ ചേര്‍ന്നു. കാളികാവില്‍ നടന്ന പൊതുയോഗം കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ടി.ഡി. ജോയി അധ്യക്ഷത വഹിച്ചു. ഖാലിദ് , എം. ഷറഫുദ്ദീന്, കുട്ടന്, അപ്പച്ചന് തേക്കുംതോട്ടം എന്നിവര്‍ പ്രസംഗിച്ചു.
Tags : ESA Notification